ആധാർ, പാസ്പോർട്ട്, ലൈസൻസ്, വോട്ടർകാർഡ്… എല്ലാം ഉൾക്കൊള്ളുന്ന വിവിധോദ്ദേശ്യ കാർഡെന്ന ആശയവുമായി അമിത് ഷാ

പൗരന്മാർക്ക് തങ്ങളുടെ എല്ലാ ആവശ്യങ്ങൾക്കും ഉതകുന്ന വിധത്തിൽ ‘വിവിധോദ്ദേശ്യ കാര്‍ഡ്’ പുറത്തിറക്കണമെന്ന ആശയവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ആധാർ, പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ്, ബാങ്ക് അക്കൗണ്ടുകൾ, വോട്ടർ കാർഡ് എന്നിവയുടെയെല്ലാം ഉപയോഗം ഈ ഒരു കാർഡ് കൊണ്ട് സാധിക്കും എന്നതാണ് പ്രത്യേകത.

കാനേഷുമാരി വിവരശേഖരണം ആധുനികവൽക്കരിക്കേണ്ടതുണ്ട്. 2021ലെ സെൻസസ് വിവരങ്ങൾ ഒരു മൊബൈൽ ആപ്ലിക്കേഷനിലൂടെ വേണം ശേഖരിക്കാനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Loading...

ഇതോടൊപ്പം, മരണവിവരങ്ങൾ സെൻസസ് രേഖകളിൽ അപ്പപ്പോൾ അപ്ഡേറ്റ് ചെയ്യുന്ന സംവിധാനം വരണമെന്ന ആശയവും അമിത് ഷാ പങ്കുവെച്ചു.