കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഇന്ന് തൃശ്ശൂരിൽ എത്തും

തൃശ്ശൂർ : പാർലമെന്റ് തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങങ്ങളുടെ ഭാഗമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഇന്ന് (ഞായറാഴ്ച) തൃശ്ശൂരിലെത്തും. ഉച്ചയ്ക്ക് ഒന്നരയോടെ നെടുമ്പാശ്ശേരിയിൽനിന്ന്‌ ഹെലികോപ്റ്ററിൽ തൃശ്ശൂർ ശോഭാസിറ്റി ഹെലിപ്പാഡിൽ എത്തുന്ന അമിത്ഷാ മൂന്ന്‌ പരിപാടികളിൽ പങ്കെടുക്കുമെന്നാണ് വിവരം.

വടക്കുന്നാഥക്ഷേത്രത്തിൽ അദ്ദേഹം ദർശനം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. രണ്ടിന് ശക്തൻതമ്പുരാൻ സ്മാരകത്തിൽ പുഷ്പാർച്ചന. മൂന്നിന് ജോയ്‌സ് പാലസിൽ നേതൃയോഗം എന്നിവയ്ക്കു ശേഷമാകും ക്ഷേത്ര ദർശനത്തിന് എത്തുക.

Loading...

ശേഷം വൈകിട്ട് നാലിന് തേക്കിൻകാട് മൈതാനത്ത് നടക്കുന്ന പൊതുയോഗത്തെ അമിത്ഷാ അഭിസംബോധന ചെയ്യും. അരലക്ഷംപേർ തേക്കിൻകാട് മൈതാനത്ത് നടക്കുന്ന പൊതുയോഗത്തിൽ പങ്കെടുക്കുക്കുമെന്നാണ് വിലയിരുത്തൽ. പൊതുയോഗത്തിനുശേഷം കാർമാർഗം നെടുമ്പാശ്ശേരിയിലെത്തുന്ന അമിത്ഷാ ഡൽഹിയിലേക്ക് തിരിച്ചു മടങ്ങും.