നിവിന്‍ നനവൊഴുകുന്നൊരെന്‍
അമ്മതന്‍ കണ്ണില്‍ ഞാന്‍
കാണുന്നു പോയ്മറഞ്ഞൊരെന്‍
കുറുംബിന്റെ നറുതേന്‍ ബാല്യം

കാലം ചുളിവ് വീഴ്ത്തിയൊരാ
കവിള്‍ത്തടച്ചാലുകളില്‍
കാണുന്നു ഞാന്‍ കണ്ണീരു കൊണ്ടെഴുതിയ
മൂകമാം ദുരിതപര്‍വ്വങ്ങളെ..

Loading...

സഹനത്തിന്റെ സാഗരമായൊരെന്നമ്മ
ചുരത്തിയോരമ്മിഞ്ഞപ്പാലാണെന്റെ
ചുണ്ടിലെ ആദ്യാവസാനമധുരം…

എന്നിട്ടും മറക്കുന്നുവല്ലോ എന്നമ്മേ
നിങ്ങളെ ഞാനീ കപടമാം തിരക്കിന്റെ
കറുത്ത കാണാപ്പുറങ്ങളില്‍..!!