Opinion Top one news

മുകേഷ് എം.എൽ.എ എന്നു മറന്നു, സ്ത്രീകളേ പാർട്ടിക്ക് എതിരാക്കി- തള്ളി പറഞ്ഞ് സി.പി.എം

അമ്മ നേതാക്കൾ സി.പി.എം എം.എൽ.എ മാരായി പോയതിൽ ഇപ്പോൾ നാണക്കേട് പാർട്ടിക്കും അണികൾക്കും സർക്കാരിനും. ഇന്നസെന്റ്, ഗണേഷ് കുമാർ എന്നിവർക്കെതിരേ ഉയരുന്ന ജന രോക്ഷത്തിനും, സോഷ്യൽ മീഡിയാ അക്രമണത്തിനും പ്രതിരോധിക്കാൻ താല്പര്യം ഇല്ലെന്ന് സി.പി.എം തീരുമാനം. തെറ്റു കാട്ടിയവരും പറഞ്ഞവരും തനിച്ച് അനുഭവിക്കട്ടേ എന്നും പാർട്ടിയെ പരിചയാക്കേണ്ടെന്നും സൈബർ ഗ്രൂപ്പുകൾക്കും നിർദ്ദേശം. ജന രോക്ഷത്തിൽ നേതാക്കളേ തള്ളി പറഞ്ഞ് സി.പി.എം പാർട്ടിയും രംഗത്ത്.

“Lucifer”

പാർട്ടിയുടെ എം.എൽ.എ എന്ന കാര്യം ഓർക്കാതെ മുകേഷ് പെരുമാറി എന്ന് സി.പി.എം വിലയിരുത്തൽ. നടനേ വിളിച്ചു തന്നെ ഇക്കാര്യം സി.പി.എം കൊല്ലം ജില്ലാ കമ്മിറ്റി നേതാക്കൾ ശാസനാ രൂപത്തിൽ പറഞ്ഞു. ഉപ ജീവനം എന്ന രീതിയിലാണ്‌ അഭിനയം തൊഴിൽ പാർട്ടി അനുവദിച്ചിരിക്കുന്നത്. എന്നാൽ എം.എൽ എ സ്ഥാനത്തിരുന്ന് കേരളത്തിൽ ആകെ പാർട്ടിക്ക് സ്ത്രീകൾക്കിടയിൽ അവമതിപ്പ് ഉണ്ടാക്കുന്ന പ്രസ്താവനയും പ്രതികരണവും നടൻ മുകേഷ് നല്കി എന്നാണ്‌ പാർട്ടി വിലയിരുത്തൽ.

അടുത്ത ദിവസം കൊല്ലത്തെത്തുമ്പോള്‍ നടനോട് പാര്‍ട്ടി വിശദീകരണം തേടും. യുവ നടിയെ തട്ടിക്കൊണ്ടു പോയ കേസുമായി ബന്ധപ്പെട്ട് സിനിമാ സംഘടനയുടെ യോഗത്തില്‍ മുകേഷ് നടത്തിയ പ്രസ്താവനയിലാണ് പാര്‍ട്ടി ജില്ലാക്കമ്മറ്റിക്ക് അതൃപ്തി. പ്രതികരണം ഒഴിവാക്കാമായിരുന്നെന്നാണ് ജില്ലാകമ്മറ്റിയുടെ നിലപാട്. യോഗത്തില്‍ മുകേഷ് നടത്തിയ പ്രസ്താവന ആള്‍ക്കാരുടെ അതൃപ്തി വിളിച്ചു വരുത്തുമെന്നും സ്ത്രീ വോട്ടര്‍ മാരുടെ കൂടി പിന്തുണ വാങ്ങിയാണ് മുകേഷ് ജയിച്ചതെന്നും പറഞ്ഞു.

അമ്മ ഭാരവാഹികൾക്ക് എതിരെ കടുത്ത ജനരോഷം ഉയരുന്നതിനിടെ ഇടതുപക്ഷക്കാരും തിരിയുന്നു.ഇടതുപക്ഷ ജനപ്രതിനിധികളായ ഇന്നസെന്റ്, മുകേഷ്, ഗണേഷ്‌കുമാര്‍ എന്നിവര്‍ അമ്മയുടെ ഭാരവാഹിത്വത്തില്‍ നിന്ന് ഒഴിയണമെന്ന് ഇടതു വക്താവ് ചെറിയാന്‍ ഫിലിപ്പ്. തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം എഴുതിയത്. ജനപ്രതിനിധികളായ ഇവര്‍ അമ്മയുടെ ഭാരവാഹിത്വത്തില്‍ നിന്ന് നിന്ന് ഒഴിയണം. വിവാദങ്ങളില്‍ നിന്നും മാറി നില്‍ക്കണമെന്നും അദ്ദേഹം കുറിച്ചു. നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ കുറ്റപ്പെടുത്തി സംസാരിച്ച മാധ്യമ പ്രവര്‍ത്തരോട് ഇവര്‍ മൂന്നു പേരും രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു. സിനിമാ സംഘടനയുടെ യോഗത്തില്‍ പങ്കെടുക്കാനായി എത്തിയ മുകേഷ് ഇപ്പോള്‍ കൊച്ചിയിലാണ്. നാളെ അദ്ദേഹം കൊല്ലത്തെത്തും.

Related posts

രഹനാ ഫാത്തിമയുടെ മലകയറ്റം കെ സുരേന്ദ്രന്റെ അറിവോടെയോ?… കേരളത്തില്‍ മതതീവ്രവാദം ഉണ്ടാക്കാന്‍ ഇരുവരും ചേര്‍ന്ന മെനഞ്ഞ തിരക്കഥയോ രഹനയുടെ ശബരിമല സന്ദര്‍ശനം.. തെളിവുകള്‍

subeditor10

ഫ്രാങ്കോ മുളയ്ക്കലിനെ കോട്ടയം പോലീസ് ക്ലബിലെത്തിച്ചു..! ജാമ്യാപേക്ഷ സമര്‍പ്പിക്കും

കൊറിയകള്‍ തമ്മില്‍ ഒന്നിക്കുന്നു ,ലോകം കാത്തിരിക്കുന്ന സമാധാന ചര്‍ച്ച ഈ മാസം ഒന്‍പതിന്

special correspondent

വേള്‍ഡ് ട്രേഡ് സെന്റര്‍ അക്രമണം; സൗദിയുടെ മേൽ കെട്ടിവയ്ക്കാൻ അമേരിക്കൻ നീക്കം; സൗദിക്കെതിരെ പ്രമേയം പാസാക്കി;മുസ്ലീം ലോകത്ത് പ്രതിഷേധം

subeditor

കുളിമുറിയിലേക്ക് കയറിപ്പോയ ശ്രീദേവിയെ ഒടുവിൽ ഭർത്താവ് കണ്ടത് ബാത് ടബ്ബിലെ വെള്ളത്തില്‍ ചലനമറ്റ് മുങ്ങി കിടക്കുന്ന നിലയിൽ ; ആ 15 മിനിറ്റിൽ സംഭവിച്ചതെന്ത്?

pravasishabdam online sub editor

10 ലക്ഷത്തോളം രൂപ നികുതി വെട്ടിച്ച് ആഢംബര കാര്‍ ഓടിച്ചു ;കാരാട്ട് ഫൈസലിന് മോട്ടോര്‍ വാഹന വകുപ്പിന്റെ നോട്ടീസ്

കെ.മുരളീധരന്‌ 7.45കോടിയുടെ സമ്പാദ്യം, കടകമ്പള്ളി 40 കേസുകളിൽ പ്രതി, കുമ്മനത്തിനു വീടുമില്ല, വാഹനവുമില്ല.

subeditor

പാവങ്ങൾ ഡാറ്റ കഴിക്കണോ ആട്ട കഴിക്കണോ, റിലയൻസിന്റെ പരസ്യ മോഡലായ മോദിയേ കളിയാക്കി ലാലു

subeditor

നോക്കിക്കോ മോദിയേ പാഠം പഠിപ്പിക്കും- മമതാ ബാനർജി

subeditor

ആശങ്കയോടെ പെരുമ്പാവൂര്‍ ;അഴിഞ്ഞാടി ഇതരസംസ്ഥാനക്കാര്‍

രൂപ തകർച്ചയിൽ റെക്കോഡ് തിരുത്തി താഴേക്ക്, ഗൾഫിൽ നിന്നും പണം ഇന്ത്യയിലേക്ക് ഒഴുകുന്നു

കരുണ എസ്റ്റേറ്റ്: കൊള്ളകൾക്ക് കൂട്ടുനിൽക്കാൻ പാർട്ടിയെ കിട്ടില്ല, സർക്കാരിനെതിരെ ആഞ്ഞടിച്ച് വിഎം സുധീരൻ

subeditor

Leave a Comment