താരങ്ങളുടെ പ്രതിഫലം കുറയ്ക്കാം,നിര്‍മാതാക്കള്‍ക്കൊപ്പം നില്‍ക്കണം, അനുകൂല പ്രതികരണവുമായി അമ്മ

കൊച്ചി: താരങ്ങളുടെ പ്രതിഫലം കുറയ്ക്കണമെന്ന നിര്‍മ്മാതാക്കളുടെ ആവശ്യത്തിന് അനുകുലു പ്രതികരണവുമായി താരസംഘടന അമ്മ. നിര്‍മ്മാണ ചിലവ് കുറക്കുന്ന കാര്യത്തില്‍ നിര്‍മ്മാതാക്കളുമായി സഹകരിക്കണമെന്ന് ചൂണ്ടിക്കാട്ടി അമ്മ അംഗങ്ങള്‍ക്ക് കത്ത് നല്‍കി. കത്തിന്റെ പകര്‍പ്പ് നിര്‍മ്മാതാക്കളുടെ സംഘടനയ്ക്കും നല്‍കിയിട്ടുണ്ട്.കൊവിഡ് സാഹചര്യത്തില്‍ നിര്‍മ്മാണചെലവ് കുറക്കുന്ന വിഷയത്തില്‍ നിര്‍മ്മാതാക്കള്‍ക്ക് ഒപ്പം നില്‍ക്കണമെന്നും, താരങ്ങള്‍ പ്രതിഫലം കുറക്കുന്ന വിഷയത്തില്‍ നിര്‍മ്മാതാക്കളുമായി സഹകരിക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് താരസംഘടന അമ്മ അംഗങ്ങള്‍ക്ക് കത്ത് നല്‍കിയത്. കത്തിന്റെ പകര്‍പ്പ് നിര്‍മ്മാതാക്കളുടെ സംഘടനയ്ക്കും നല്‍കിയിട്ടുണ്ട്.

എന്നാല്‍ ഈ പ്രത്യേക സാഹചര്യത്തില്‍ അംഗങ്ങളുടെ ജോലി തടസപ്പെടുത്താന്‍ സംഘടനയ്ക്ക് കഴിയില്ലെന്നും അമ്മ കത്തില്‍ പറയുന്നു. നേരത്തെ താരങ്ങളുടെ പ്രതിഫലം കുറയ്ക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമാകാതെ പുതിയ ചിത്രങ്ങള്‍ ആരംഭിക്കരുതെന്ന് ചൂണ്ടിക്കാട്ടി നിര്‍മ്മാതാക്കളുടെ സംഘടന താരസംഘടന അമ്മയ്ക്കും സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടന ഫെഫ്കയ്ക്കും കത്ത് നല്‍കിയിരുന്നു. ഇതോടെയാണ് ഈ വിഷയം അമ്മ എക്‌സിക്യൂട്ടീവ് ചര്‍ച്ച ചെയ്തത്. കൊവിഡ് നിയന്ത്രണത്തെ തുടര്‍ന്ന് നേരത്തെ എക്‌സിക്യൂട്ടീവ് യോഗം ചേരാന്‍ സാധിച്ചിരുന്നില്ല. ഇതോടെ ഓണ്‍ലൈന്‍ വഴിയാണ് അമ്മ എക്‌സിക്യൂട്ടീവ് യോഗം ചേര്‍ന്നത്.

Loading...