സോഷ്യല്‍ മീഡിയയിലെ കമന്റുകള്‍ വായിച്ച് കരഞ്ഞിട്ടുണ്ട്; അമൃത സുരേഷ്

  • കേരളത്തില്‍ വലിയ ആരാധകരുള്ള ഗായികയാണ് അമൃത സുരേഷ്.ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് അമൃത മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയത്. പിന്നീട് നിരവധി സ്റ്റേജ് ഷോകള്‍, സ്വന്തമായ യൂ ട്യൂബ് ചാനല്‍ അങ്ങനെ തന്റേതായ വഴിയിലൂടെ സഞ്ചരിക്കുകയാണ് അമൃത. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ പങ്ക് വയ്ക്കാറുണ്ട്.

ഇതിനിടയ്ക്ക് നടന്‍ ബാലയുമായുള്ള വിവാഹമോചനം അമൃതയെ മാനസികമായി തളര്‍ത്തിയിരുന്നു.കഴിഞ്ഞ വര്‍ഷമാണ് താരം വിവാഹമോചിതയാകുന്നത്. പ്രതിസന്ധിഘട്ടങ്ങള്‍ അതിജീവിക്കാന്‍ കരുത്ത് പകര്‍ന്നത് കുടുംബം ആണെന്നും, അനുജത്തി അഭിരാമിയുടെ പിന്തുണ എടുത്തു പറയേണ്ടതാണെന്നും താരം വ്യക്തമാക്കി. അമ്മയെന്ന നിലയില്‍ മകള്‍ പാപ്പുവിനെ കുറിച്ചുള്ള സ്വപ്നങ്ങളും താരം പങ്ക് വച്ചു.

തന്റെ ജീവിതത്തില്‍ സംഭവിച്ചതെല്ലാം തനിക്ക് ഒരു പാഠമായിരുന്നെന്നും വളരെ ക്ലോസായി നിന്നവര്‍ മാത്രമാണ് പ്രതിസന്ധി ഘട്ടത്തില്‍ തന്നോടൊപ്പം നിന്നുള്ളു എന്നും അമൃത പറയുന്നു. ഫേസ്ബുക്ക് നേക്കി താൻ കരയാറുണ്ടായിരുന്നു. തന്നെ കുറിച്ച് ഒന്നും അറിയാത്ത ആളുകള്‍ നീ ഇങ്ങനെയൊക്കെ ആണെന്ന് പറഞ്ഞ് കമന്റ് ചെയ്യുമ്പോള്‍ അതൊക്കെ വിഷമിപ്പിക്കാറുണ്ട്. അപ്പോഴും എന്റെ കുടുംബവും അടുത്ത കൂട്ടുകാരുമാണ് കൂടെ നിന്നത്. എന്റെ ജീവിതത്തില്‍ സംഭവിച്ചതെല്ലാം ഒരു ലേര്‍ണിംഗ് സ്‌റ്റേജായിട്ടേ ഞാന്‍ കണ്ടിട്ടുള്ളു.

Loading...

സിനിമയില്‍ അഭിനയിക്കാന്‍ താല്പര്യമുണ്ടെന്നും നല്ല റോളുകള്‍ കിട്ടിയാല്‍ ഒരുകൈ നോക്കുമെന്നും അതിന് ആദ്യ പടിയായി വെബ് സീരീസ് ഉടനെ തുടങ്ങുമെന്നും അമൃത വ്യക്തമാക്കി. ലത മങ്കേഷ്‌കറുടെ വലിയ ഫാനാണ് താന്‍. , ലതാജിയുടെ പാട്ടു പാടാന്‍ ഏറെ ഇഷ്ടമാണെന്നും അമൃത പറയുന്നു.

 

View this post on Instagram

 

Posted @withrepost • @be_it_media Amrutha Suresh Now Streaming on Be It Media !! @be_it_media @amruthasuresh

A post shared by Amritha Suresh (@amruthasuresh) on Jan 4, 2020 at 1:37am PST

 

View this post on Instagram

 

Our Family Love Tree… Happiest 32nd Anniversary Acha and Amma… ❤️❤️❤️

A post shared by Amritha Suresh (@amruthasuresh) on Dec 30, 2019 at 7:25pm PST

 

View this post on Instagram

 

Good morning 🌞🌞🌞

A post shared by Amritha Suresh (@amruthasuresh) on Dec 27, 2019 at 7:05pm PST