അമ്മ ജീവിച്ചിരിക്കുന്നത് ഇതുകൊണ്ട്… അമൃത സുരേഷ്

തന്റെ ജീവിതത്തിൽ നടക്കുന്ന പല സംഭവങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കു വയ്ക്കുന്ന ഗായികയാണ് അമൃത സുരേഷ്. ഇപ്പോള്‍ തന്റെ മകള്‍ ‘പാപ്പു’ എന്ന അവന്തികയുടെ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോയുമാണ് താരം പങ്കുവെച്ചിരിക്കുന്നത്.

പാപ്പുവിന്റെ സന്തോഷം കാണാനാണ് അമ്മ ജീവിച്ചിരിക്കുന്നത് എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച വീഡിയോയ്ക്ക് താഴെ കുട്ടിക്ക് ആശംസകള്‍ അര്‍പ്പിച്ച് നിരവധി ആളുകളാണെത്തിയത്. പാട്ടുപാടിയും കുസൃതി കാണിച്ചും പാപ്പു ഒരുപാട് തവണ സമൂഹമാധ്യമത്തിലൂടെ ആരാധകരെ രസിപ്പിച്ചിട്ടുണ്ട്.

Loading...

ഈ അടുത്ത് മകളോടൊപ്പമുള്ള വിഡിയോ ബാലയും പങ്കുവെച്ചിരുന്നു. ഇവളാണ് മാലാഖ, ആ സ്‌നേഹം വിട്ടുകളയരുതെന്നാണ് ബാല കുറിച്ചിരുന്നു.