എനിക്ക് ഭ്രാന്താണെന്ന് ജനങ്ങള്‍ ചിന്തിച്ചേക്കാം, പക്ഷേ ഇതൊരു അത്ഭുതകരമായ അനുഭവമാണ്

ഇന്ത്യന്‍ പ്രേക്ഷകര്‍ക്കും ഏറെ പ്രിയപ്പെട്ട ബ്രിട്ടീഷ് വംശജയായ നടിയാണ് എമി ജാക്‌സണ്‍. ബോളിവുഡിലും തെന്നിന്ത്യയിലുമായി നിരവധി ചിത്രങ്ങളാണ് താരത്തിനുള്ളത്. രജനി നായകനായ ഷങ്കര്‍ ചിത്രം 2.0യാണ് എമിയുടെ ഏറ്റവും ഒടുവില്‍ പുറത്തെത്തിയ ചിത്രം.

ഇപ്പോള്‍ തന്റെ ഗര്‍ഭകാലം ആഘോഷമാക്കിയിരിക്കുകയാണ് നടി. താന്‍ അമ്മയാകാന്‍ പോകുന്ന വിവരം ബ്രിട്ടണിലെ മാതൃദിനമായ മാര്‍ച്ച് 31 നാണ് എമി ആരാധകരുമായി പങ്കുവച്ചത്. തന്റെ കാമുകനായ ജോര്‍ജ് പനായോട്ടുവുമൊപ്പമുള്ള ചിത്രം പുറത്ത് വിട്ട് ആയിരുന്നു താര സുന്ദരി ഇക്കാര്യം തുറന്നു പറഞ്ഞത്. ആറു മാസം ഗര്‍ഭിണിയായ എമി ജാക്‌സണ്‍ ഇപ്പോള്‍ യൂറോപ്പ് യാത്രയിലാണ്. സ്ത്രീകളെ ബോധവല്‍ക്കരിക്കുന്നതിനും ലോകമാകമാനമുളള സ്ത്രീകളെയും കുട്ടികളെയും സഹായിക്കുന്നതിന് വേണ്ടിയും പണം സ്വരൂപിക്കാന്‍ തുടങ്ങിയ ‘ക്യാഷ് ആന്‍ഡ് റോക്കറ്റ്’ പരിപാടിയുടെ ഭാഗമായാണ് എമിയുടെ യാത്ര. യൂറോപ്പ് യാത്രയില്‍നിന്നുളള ചിത്രങ്ങള്‍ എമി തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.

Loading...

ക്യാഷ് ആന്‍ഡ് റോക്കറ്റിനെക്കുറിച്ചും എമി സംസാരിച്ചു. ‘ഒരു അമ്മയാകാന്‍ പോകുന്ന എനിക്ക് ഈ സംരംഭം ഹൃദയത്തോട് അടുത്തുനില്‍ക്കുന്നതാണ്. മറ്റുളള അമ്മമാര്‍ക്ക് എന്നെക്കൊണ്ട് ചെയ്യാന്‍ കഴിയുന്നതൊക്കെ ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഈ യാത്രയില്‍ അതിശയിപ്പിക്കുന്ന സ്ത്രീകളെ കണ്ടുമുട്ടി. ചിലരുമായി സൗഹൃദത്തിലായി, ഈ സൗഹൃദം ജീവിതകാലം മുഴുവന്‍ എനിക്കൊപ്പം ഉണ്ടാകും,’ എമി പറഞ്ഞു.

‘ആറുമാസം ഗര്‍ഭിണിയായ സമയത്ത് യൂറോപ്പിലാകമാനം റോഡ് യാത്ര ചെയ്യുന്ന എനിക്ക് ഭ്രാന്താണെന്ന് ജനങ്ങള്‍ ചിന്തിച്ചേക്കാം. പക്ഷേ ഇതൊരു അത്ഭുതകരമായ അനുഭവമാണ്,’ ഒരു? ഫോട്ടോയ്ക്ക് എമി നല്‍കിയ ക്യാപ്ഷന്‍ ഇതായിരുന്നു.