എമി ജാക്സൺ അമ്മയായി, കുഞ്ഞിനൊപ്പമുള്ള ചിത്രം വൈറൽ

നടിയും മോഡലുമായ ആമി ജാക്‌സൺ അമ്മയായി. ആൻഡ്രിയാസ് എന്ന് പേരിട്ടിരിക്കുന്ന മകന്റെ ഫോട്ടോ സോഷ്യൽ മീഡിയയിലൂടെ പങ്ക് വെച്ചാണ് സന്തോഷ വാർത്ത ആമി ആരാധകരെ അറിയിച്ചത്. പ്രിയതമൻ ജോർജ് കുഞ്ഞിനെ മുലയൂട്ടുന്ന ആമിയുടെ നെറുകയിൽ ഒരു ചുംബനം നൽകുന്ന ചിത്രമാണ് ആമി പങ്ക് വെച്ചിരിക്കുന്നത്.

എ എൽ വിജയ് സംവിധാനം നിർവഹിച്ച മദ്രാസപ്പട്ടണം എന്ന ചിത്രത്തിലൂടെ ഇന്ത്യൻ സിനിമയിലേക്ക് വന്നു ചേർന്ന ആമിക്ക് ആരാധകർ ഏറെയാണ്. തമിഴ്, ഹിന്ദി, തെലുങ്ക് എന്നിങ്ങനെ വ്യത്യസ്ഥ ഭാഷകളിൽ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട് നടി. 2009ലെ മിസ് ടീൻ വേൾഡ് മത്സരത്തിൽ കിരീടം കൂടിയാണ് ലോകമെമ്പാടും ആമി ആരാധകരെ സൃഷ്ടിച്ചെടുത്തത്.

Loading...