നിറവയര്‍ ചിത്രം പങ്കുവെച്ച് എമി ജാക്‌സണ്‍

Loading...

ഇന്ത്യൻ ജനതയ്ക്ക് പരിചിതയായ നടിയാണ് എമി ജാക്‌സണ്‍. അമ്മയാകാന്‍ പോകുന്നതിലുള്ള സന്തോഷത്തിലാണ് ഇപ്പോള്‍ താരം. സിനിമയുടെ തിരക്കുകളില്‍ നിന്ന് മാറി ഗര്‍ഭപരിചരണങ്ങളിലാണ് താരം. ഗര്‍ഭകാല വിശേഷങ്ങളെല്ലാം തന്നെ താരം ആരാധകര്‍ക്കായി സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ടായിരുന്നു.

‘എന്റെ ഗര്‍ഭാവസ്ഥയെ ഞാന്‍ പുണരുന്നു ശരീരത്തിലെ പാടുകളും, അമിതഭാരവും എല്ലാം ഉള്‍പ്പെടെ തന്നെ. ഈ ചിത്രം മാതൃത്വത്തെ പ്രതിനിധാനം ചെയ്യുന്നു. എന്റെ ശരീരത്തിന്റെ കഴിവുകളോര്‍ത്ത് എനിക്ക് അഭിമാനം തോന്നുന്നു. സ്ത്രീ ഒരു അദ്ഭുതമാണ്.’ തന്റെ നിറവയറിന്റെ ചിത്രം പോസ്റ്റ് ചെയ്തു കൊണ്ട് എമി കുറിച്ചു. ഗര്‍ഭാവസ്ഥയിലും തന്റെ ഫിറ്റ്‌നസ് ദിനചര്യകള്‍ മുടക്കാന്‍ താരം തയ്യാറായിട്ടില്ല. യോഗ ചെയ്താണ് എമി ആരോഗ്യം സംരക്ഷിക്കുന്നത്.

Loading...

എമിയും ബ്രിട്ടീഷ് റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരന്‍ അന്‍ഡ്രിയാസ് പനയോട്ടുവിന്റെ മകന്‍ ജോര്‍ജ്ജും 2015 മുതല്‍ പ്രണയത്തിലായിരുന്നു. കഴിഞ്ഞ വാലന്റൈന്‍സ് ദിനത്തിലാണ് ജോര്‍ജുമായുള്ള ചിത്രം പങ്കുവച്ച് എമി തന്റെ പ്രണയം പുറംലോകത്തെ അറിയിച്ചത്. പ്രണയദിനാശംസകള്‍ക്കൊപ്പം ജോര്‍ജിന്റെ ചിത്രവും എമി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. എമിയും ജോര്‍ജ്ജും തമ്മിലുള്ള വിവാഹനിശ്ചയം ഏറെ ആഘോഷപൂര്‍വ്വമാണ് നടന്നത്.