സരിതയല്ല ശാപം

കേരളം സരിത എന്ന അച്ചുതണ്ടില്‍ കറങ്ങിക്കൊണ്ടിരിക്കുന്നു. അല്ലെങ്കില്‍ സരിത ആ അച്ചുതണ്ടു കറക്കിക്കൊണ്ടിരിക്കുന്നു. രഷ്ട്രീയക്കാരെ കൂടാതെ സമൂഹത്തില്‍ മാന്യരെന്നു ജനങ്ങള്‍ ധരിച്ചു വച്ചിരിക്കുന്ന പലരും നാളെ അവര്‍ എന്താണു വിളിച്ചു പറയുക എന്ന ഭയത്തിലാണ്. ഇന്‍ഡ്യയിലെ ഏതു സംസ്ഥാനത്തെക്കാളും സാക്ഷരതയിലും വിദ്യാഭ്യാസ യോഗ്യതയിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന കേരളജനതയെ ആണ് സരിത എന്ന സ്ത്രീ വട്ടം കറക്കിക്കൊണ്ടിരിക്കുന്നത്..

കേരളത്തിന് അതു വേണം.പല ചീഞ്ഞളിഞ്ഞ കേസും തുമ്പില്ലാതെ കിടക്കുകയും ഐസ്ക്രീംകാരും കിളിരൂര്‍കാരും സമൂഹത്തില്‍ മാന്യന്മാരായി വിലസുകയും ചെയ്യുമ്പോള്‍ ഇങ്ങനെ ഒരു സ്ത്രീ എല്ലാം വെളിപ്പെടുത്താന്‍ തയ്യാറാകുന്നതു നല്ലതാണ്. കേരളം അവളിലൂടെ നന്നാകുന്നെങ്കില്‍ നന്നാകട്ടെ.കുടുംബ ബന്ധങ്ങളുടെ പവിത്രതയും കോഴവാങ്ങലിന്റെ തിക്തഫലങ്ങളും മനസ്സിലാക്കട്ടെ. എന്തിനും തുനിഞ്ഞിറങ്ങുന്ന ഒരു സ്ത്രീയെ കൊണ്ടേ അത്തരക്കരുടെ ഒളിച്ചുകളികള്‍ വെളിച്ചത്തു കൊണ്ടുവരാനാവൂ. അവര്‍ക്കു നഷ്ടപ്പെടാന്‍ ഒന്നുമില്ല. വാട്സ്പ് പ്രചരണം പൊലും അവര്‍ക്കു ശക്തി കൂട്ടിയ്തെ ഉള്ളൂ. മേനികൊഴുപ്പുകണ്ടു മോഹന വാഗ്ദാനങ്ങളുമായി വാലാട്ടി പിറകെ പോയ ഞരമ്പു റൊഗികള്‍ക്കു അവരില്‍ നിന്നു തന്നെ തിരിച്ചടി കിട്ടണം. സോളാര്‍ കേസു യഥാര്‍ത്ഥത്തില്‍ ഉള്ളതാണെങ്കിലും‘ സെന്‍സേഷണല്‍ ന്യൂസിനു വേണ്ടി ചാനലുകള്‍ പല സത്യങ്ങളും വളച്ചൊടിക്കുന്നു. അതുകൊണ്ട് ജനങ്ങള്‍ക്കു സത്യാവസ്ഥ മനസ്സിലാക്കാന്‍ സാധിക്കുന്നില്ല.

Loading...

സരിതയുടെ കത്തു തന്നെ പല രൂപത്തില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ഇതിന്റെയൊക്കെ പിറകില്‍ പ്രവര്‍ത്തിക്കുന്നവര്‍ എത്ര വിലകുറഞ്ഞവരാണ്, എത്ര നിസ്സാരരാണ് എന്നു ജനങ്ങള്‍ എന്തുകൊണ്ടു മനസ്സിലാക്കുന്നില്ല?. എന്‍ഡോസള്‍ഫാന്‍ ദുരന്തമൊ പാര്‍വതിപുത്തനാര്‍ ദുരന്തമൊ. അതിന്റെ തുടര്‍ പ്രവര്‍ത്തനങളൊ ആദിവസി ദുരിതങ്ങളൊ ഒന്നും തന്നെ ചാനലുകള്‍ക്കു ശ്രദ്ധിക്കുവാന്‍ സമയമില്ല. അവര്‍ സരിത എവിടെ പോയാലും അവരുടെ പിറകെ ഒഴിയാബാധപോലെ കുടുകയും രാഷ്ട്രീയ പൊര്‍വിളികള്‍ക്കു അവസരം ഒരുക്കുകയുമാണ് ചെയ്യുന്നത്. കേരളത്തില്‍ സംഭവിച്ചുകൊണിരിക്കുന്ന പല കാര്യങ്ങളുടെയും അടിസ്ഥാന കാരണം കുടുംബവിദ്യാഭാസ വ്യവസ്ഥിതികളിലെ പാളിച്ചകളാണ്.

ആണ്‍കുട്ടികളെ നേരായ വഴിയില്‍ വളര്‍ത്താന്‍ മാതാപിതാക്കള്‍ക്കറിയില്ല. ഒരു പെണ്ണിനെ ഒറ്റക്കു കണ്ടാല്‍ ഒരുമിച്ചൊരു മുറിയില്‍ കഴിയേണ്ടിവന്നാല്‍ ഞരംബു രോഗികളായി പോകുന്നത്; അപ്പോള്‍ തന്റെ അമ്മയുടെയൊ ഭാര്യയുടെയൊ സഹോദരിയുടെയൊ മുഖം ഓര്‍മ്മിക്കാന്‍ കഴിയാതെ പോകുന്നത്, അതിന്റെയെല്ലാം ഉത്തരവാദിത്തം മതാപിതാക്കള്‍ക്കുള്ളതാണ്. അദ്ധ്യാപകര്‍ക്കുള്ളതാണ്. പിന്നെ ഒരു പരിധിവരെ സിനിമകളും .സീരിയലുകളളും.. ഒരു പെണ്ണിനെ ബഹുമാനിക്കാനുള്ള മാന്‍സികാരോഗ്യം ഇല്ലാതെ തനിക്കെന്തുമാകാം എന്ന പുരുഷന്റെ മാനസികാവസ്ഥ ശോചനീയമാണ്. സരിതയെ പോലെ മിടുക്കിയായൊരു സ്ത്രീയെ സമൂഹ നന്മക്കു വേണ്ടി ഉപയോഗിക്കാനറിയാത്ത, നേര്‍വഴിക്കു കൊണ്ടു പോകാനറിയാത്ത പുരുഷന്മാരാണ് കേരളത്തിന്റെ ശാപം.