മൗണ്ട് കാർമലിൽ എന്താണ് സംഭവിച്ചത് ?

മാധ്യമങ്ങൾക്ക് , പരിപാടിയിൽ പങ്കെടുത്ത ഒരു ജേർണലിസം അവസാന വർഷ വിദ്യാർത്ഥിനിയുടെ തുറന്ന കത്ത് – എലിക്സിർ നഹാർ.

Loading...

രാഹുൽ ഗാന്ധിയുടെ, Mount Carmel കോളേജ് സന്ദർശനത്തോട് അനുബന്ധിച് ‘ഉണ്ടായ’ സംഭവ വികാസങ്ങളെ തുടർന്ന്, കോളേജ് കളിലെ സ്ഥിരം കാഴ്ചകളായ നോ റാഗ്ഗിംഗ് ബോർഡ് ചിത്രങ്ങൾ ശേഖരിക്കുന്ന തിരക്കിലായിരിക്കും മാധ്യമങ്ങൾ ഇപ്പോൾ .‪#‎Misconstrued‬ ,‪#‎Exaggerated‬ തുടങ്ങിയ ഹാഷ് ടാഗ് കളാണ് ഈ വിഷയത്തെ കുറിച് ഞാൻ ഉപയോഗിക്കുക.

പിന്നെ , പ്രോഗ്രാമിന് ക്ഷണക്കത്ത് അയക്കാൻ മറന്നു പോയോ , സ്പാം ബൊക്സിലൊ മറ്റോ പോയെന്നോ മാധ്യമങ്ങൾ വ്യാകുലപ്പെടേണ്ട, നിങ്ങൾ ക്ഷണിക്കപ്പെടിട്ടില്ലായിരുന്നു. കാരണം ഇത് മാധ്യമങ്ങളെ സംബന്ധിക്കുന്നതായിരുന്നില്ല. ഇത് രാഹുൽ ഗാന്ധിയും ഞങ്ങളും തമ്മിൽ ഉള്ളതായിരുന്നു . രാജ്യത്തിന്റെയും , യുവത്വതിന്റെയും പ്രശ്നങ്ങളും, കാഴ്ചപ്പാടുകളും കടന്നു വരുന്ന ഒരു ചര്ച്ചയെ, തീര്ച്ചയായും വളരെ പ്രതീക്ഷയോടെ യാണ് ഞങ്ങൾ നോക്കിക്കണ്ടത്. ഒരു രാഷ്ട്രീയക്കാരനായ അദേഹം, എങ്ങനെയാണു ഞങ്ങളോട് സംവദിക്കുക എന്നതും ഞങ്ങളിൽ ആകാംഷ ഉണർത്തി .

എന്ത് കൊണ്ടാണ് ഞങ്ങളുടെ കോളേജ് തിരഞ്ഞെടുത്തത് എന്ന് പറഞ്ഞാണ് അദേഹം തുടങ്ങിയത് . സ്ത്രീകളോടുള്ള സമൂഹത്തിന്റെ സമീപനത്തെ കുറിച്ചാണ് അദേഹം പറഞ്ഞു തുടങ്ങിയത് .’pretty , skinny തുടങ്ങി സ്ത്രീകളെ വിശേഷിപ്പിക്കുന്ന പദങ്ങൾ , താൻ ഒരിക്കലും കാര്യമായി എടുത്തിട്ടിലെന്നും , മുത്തശിയും, അമ്മയും ,സഹോദരിയും തന്നെ വളരെയധികം സ്വാധീനിച്ച വ്യക്തികളാണെന്നും അദേഹം ഓർത്തെടുത്തു . വിവാദമായ ‘സംഭവത്തിനു’ മുൻപേ , പ്രധാനപ്പെട്ട പല കാര്യങ്ങളും അദേഹം വളരെ സൗഹാർദപരമായി പറഞ്ഞു പോയി . “എല്ലാ പ്രശ്നങ്ങളിലും സംഭാഷണം ആവശ്യമുണ്ട് . ഏക പക്ഷീയമായ ചിന്തകളും , പ്രവര്ത്തികളും അല്ല നമുക്ക് ആവശ്യം , മറിച് , എല്ലാ വിഷയങ്ങളിലും ഒരു സംഭാഷണം തുടങ്ങുക എന്നതാണ് . ഒരാൾ സംസാരിക്കുകയും , മറ്റുള്ള്ളവർ ശരിയെന്നു പറഞ്ഞു തല കുലുക്കുകയും ചെയ്യുന്നതല്ല ജനാധിപത്യം . ഒരാള്ക്കു മാത്രം എല്ലാം മാറ്റാൻ കഴിയില്ല .” ഞങ്ങളെ വളരെ സ്വാധീനിച്ച ആശയമായിരുന്നു ഇത് .

“ഞാനടക്കം ഏതങ്കിലും ഒരു വ്യതിക്ക് മാറ്റം വരുത്താൻ കഴിയില്ല . എല്ലാവരും ഉൾകൊള്ളുന്ന ഭരണകൂടമാണ് നമുക്ക് വേണ്ടത് . നിങ്ങളും ലോക്സഭയിലും ,വിധാൻ സഭകളിലും ഉണ്ടാവണം” അദേഹം പറഞ്ഞു .G .S .T ബില്ലിനെ കുറിച്ചും , വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ അവസ്ഥകളെ കുറിച്ചും ,സഹിഷ്ണുതയെ കുറിച്ചും ,ശാരീരിക വൈകല്ല്യ മുള്ളവർക്കുള്ള അവസരങ്ങളെ കുറിച്ചുമെല്ലാം ചോദ്യങ്ങൾ ഉയരുകയും , വളരെ ഒഴുക്കോട് കൂടി അദേഹം മറുപടി പറയുകയും ചെയ്തു .

സംസാരിക്കുന്നതിനിടെ മൈക് ഓഫ് ആക്കുന്നത് തുടങ്ങി പാർലമെൻറിൽ എങ്ങനെയാണു അദേഹത്തിന്റെ പാർട്ടി M .P മാരെ സർകാർ ‘നേരിടുന്നത് ‘ എന്ന് അദേഹം വെളിപ്പെടുത്തി . മൻമോഹൻ സിംഗ് പ്രധാനമന്ത്രി ആയിരുന്ന സമയത്ത് , പ്രതി പക്ഷ നേതാക്കളെ അദേഹം നേരിട്ട് വിളിക്കുകയും , പ്രശ്നങ്ങൾ ചര്ച്ച ചെയ്തതും അദേഹം ഓർമിച്ചു . നിലവിലെ പ്രധാനമന്ത്രി ഒരിക്കൽ പോലും അങ്ങനെ ചെയ്തിട്ടില്ലെന്ന് അദേഹം പറഞ്ഞു .
കോണ്ഗ്രസ് ഭരണ കാലത്തെയോ ,കോണ്ഗ്രെസ്സിലെയോ തന്നെ അഴിമതികളെ ന്യായീകരിക്കാൻ അദേഹം ശ്രമിച്ചില്ലെന്ന് മാത്രമല്ല , പാർട്ടിയെ ഉടച്ചു വാർക്കുന്നതിനെ പ്പറ്റിയും പുതിയ മുഖം നല്കുന്നതിനെപ്പറ്റിയും അദേഹം സംസാരിച്ചു . സ്നേഹവും കരുണയും സമൂഹത്തിൽ നിന്നും ഇല്ലാതാവുന്നു എന്നും ,എന്ത് കൊണ്ടാണ് കൂടുതൽ സ്നേഹവും സഹജീവി സ്നേഹവും സമൂഹത്തിൽ ഉണ്ടാവാത്തതെന്നുമുള്ള ചോദ്യം ഹൃദയം സ്പർശിയായി .

ഏയ് മാധ്യമങ്ങളെ , സ്നേഹത്തെയും കരുണയും കുറിച്ച സംസാരിക്കുന്ന മനസ്സ് ഒരു ദുര്ബലന്റെതാണെന്ന് എഴുതാൻ പോവുന്നതിനു മുൻപ് ഒരു കാര്യം ,ശക്തമായ ബന്ധങ്ങൾ ഉണ്ടാവുന്നത് പരസ്പര സ്നേഹത്തിലും ബഹുമാനത്തിലും കരുണയിലുമാണ് , വ്യക്തികളുടെ കാര്യത്തിലും രാജ്യത്തിൻറെ കാര്യത്തിലും ഇത് ബാധകമാണ് . ഇത്തരത്തിൽ സംസാരിക്കുന്ന രാഷ്ട്രീയക്കാർ എത്ര പേരുണ്ടാവും എന്നെനിക്കു സംശയം ഉണ്ട് .

അവിടെ ഉണ്ടായിരുന്ന 2500 ഇൽ പരം കുട്ടികളോട് വളരെ നല്ല രീതിയിൽ സംവദിക്കാൻ രാഹുൽ ഗാന്ധിക്ക് കഴിഞ്ഞു . വളരെ ആവേശത്തോടെയാണ് ഞങ്ങളെല്ലാവരും പിരിഞ്ഞു പോയത് . തിരിയെ പോവാനായി ഞാൻ എന്റെ കാറിലേക്ക് നടക്കുമ്പോൾ മൊബൈലിൽ കണ്ട വാര്ത്ത എന്നെ അത്ഭുതപ്പെടുത്തി . ഇത് ആദ്യമല്ല മാധ്യമങ്ങൾ ഇത്തരത്തിൽ വാർത്ത കൊടുക്കുന്നത് . പക്ഷെ ഒരു സംഭവം നടന്നത് ശരിയാണോ എന്ന് പോലും അന്വേഷിക്കാനുള്ള ബാധ്യത മാധ്യമങ്ങൾ കാണിച്ചില്ല .

ഇങ്ങനെയാണ് വിവാദമായ ചോദ്യോത്തരം

ഗാന്ധി : സ്വച് ഭാരത്പദ്ധതി എന്തെങ്കിലും ചെയ്യുന്നുണ്ട് എന്ന് നിങ്ങള്ക്ക് തോന്നുന്നുണ്ടോ ?
audience : ഉണ്ട് / ഇല്ല
ഗാന്ധി :ശരിക്കും ?
audience : ഉണ്ട് / ഇല്ല
ഗാന്ധി : ഒ.കെ . എന്തെങ്കിലും നടക്കുന്നുണ്ട് എന്ന് ഞാൻ കരുതുന്നില്ല . മേയ്ക്ക് ഇന് ഇന്ത്യ പദ്ധതി വല്ലതും ചെയ്യുന്നുണ്ട് എന്ന് നിങ്ങൾ കരുതുന്നോ ?
audience : ഉണ്ട് / ഇല്ല
ഗാന്ധി : ഒ.കെ . കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു എന്ന് നിങ്ങൾ കരുതുന്നോ ?
audience ഭൂരിപക്ഷവും ഇല്ല എന്ന് മറുപടി പറയുന്നു

മാധ്യമ പ്രവര്ത്തകരെ , ഇതാണ് ഒരു പക്വതയുള്ള സംഭാഷണം . നിങ്ങള്ക്കൊരു പക്ഷെ പരിപാടിയിൽ പങ്കെടുക്കാനും റിപ്പോർട്ട് ചെയ്യാനും താല്പര്യം ഉണ്ടായിരിന്നുരിക്കാം . പക്ഷെ നിങ്ങളെ വിളിക്കാതിരുന്നത് ഞാൻ തുടക്കത്തിൽ പറഞ്ഞല്ലോ .

എന്താണ് നിങ്ങൾ ചെയ്തത് , മേയ്ക്ക് ഇന് ഇന്ത്യയും ,സ്വച് ഭാരത്പദ്ധതി യും നടക്കുന്നുണ്ടെന്ന് പറഞ്ഞ ഒരു വിഭാഗത്തിന്റെ മാത്രം വീഡിയോ അടർത്തിയെടുത് പ്രചരിപ്പിച്ചു .ഇല്ലെന്നു പറഞ്ഞവരുടെ വീഡിയോ അടർത്തി മാറ്റി . മറ്റാരും വേറൊന്നും പറഞ്ഞില്ലെന്നു പ്രചരിപ്പിച്ചു . ഒരു കാര്യം ചോദിക്കട്ടെ, ഈ രണ്ടു പദ്ധതികളും നടക്കുന്നുണ്ടെന്ന് പറയുന്നവർ, എങ്ങനെയാണു കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നില്ല എന്ന് പറയുക . എന്താണ് അതിലെ യുക്തി ?

നിരന്തരമായി മാധ്യമങ്ങളാൽ വേട്ടയാട പ്പെടുമ്പോൾ, എന്തായിരിക്കും രാഹുൽ ഗാന്ധിക്ക് തോന്നുന്നുണ്ടാവുക എന്നാണ് ഞാൻ ചിന്തിക്കുന്നത് .
ഞങ്ങൾ അഭിപ്രായം ഒന്നും ഇല്ലാത്തവർ ആണെന്നാണോ മാധ്യമങ്ങൾ കരുതുന്നത്? ഒരു വിഭാഗം കുട്ടികൾ രാഹുലിന്റെ അഭിപ്രായത്തോട് യോജിച്ചില്ല എന്നത് അവർ പറയുന്നത് ശരിയോ , രാഹുൽ പറഞ്ഞത് തെറ്റോ ആക്കുന്നില്ല . ഇന്ത്യ സ്ത്രീകള്ക്ക് സുരക്ഷിതമായി മാറ്റുന്നതിനെ കുറിച്ച് , നിർഭയം അവള്ക്ക് തെരുവിലൂടെ നടക്കാൻ പറ്റുന്നതിനെ കുറിച്ച് ,പബുകളിൽ പോവാൻ പറ്റുന്നതിനെ കുറിച്ച് അദേഹം സംസാരിച്ചു . ഒരു മാധ്യമം പോലും ഇത് റിപ്പോർട്ട് ചെയ്തതായി കണ്ടില്ല . കാണുന്നത് അപ്പടി വിശ്വസിക്കുക്ക എന്നതാണോ മാധ്യമ ധർമം ? അതാണോ മാധ്യമ പ്രവര്ത്തകരുടെ ജോലി . എനിക്കുറപ്പുണ്ട് , ഇവ്വിധം രാഹുലിനെ താറടിക്കാൻ തങ്ങളുടെ വാക്കുകൾ ഉപയോഗിക്കപ്പെട്ടതിൽ ,Mount Carmel ലെ മുഴുവൻ കുട്ടികളും ദുഖിതരാണെന്ന് .

എല്ലാ മാധ്യമങ്ങളും ഒരു പോലെ പെരുമാറുന്നതാണ് എന്നെ ഏറ്റവും അത്ഭുതപ്പെടുത്തുന്നത് . അവര്ക്ക് വേണ്ടത് അദേഹം ചെയ്ത ‘തെറ്റ് ‘ ആണ് .അദേഹം എന്തെങ്കിലും ചെയ്യുന്നതിന് മുൻപേ തന്നെ , ചിലപ്പോൾ ഒന്നുമില്ലെങ്കിലും വല്ലതുമൊക്കെ ഉണ്ടാക്കുന്ന ,വല്ല കച്ചി തുരുമ്പും കണ്ടു പിടിക്കാൻ വട്ടമിട്ടു പറക്കുന്ന കഴുകന്മാർ ഉണ്ട് എന്നത് ദൗർഭാഗ്യകരം തന്നെയാണ് . മാധ്യമങ്ങൾ അദേഹത്തെ കുറിച് നേരത്തെ തന്നെ ഒരു കാഴ്ചപ്പാട് നിർമിച്ചിട്ടുണ്ട് . അതിന്റെ ചുറ്റുവട്ടങ്ങളിൽ അദേഹത്തെ പിടിച്ചു കെട്ടാനാണ് എപ്പോഴും അവരുടെ ശ്രമം . കേന്ദ്രീകരിച്ചും വികേന്ദ്രീകരിച്ചും ഉള്ള നിരന്തരമായ പ്രചാരണത്തിന്റെ ഇരകളായിരുന്നു ഞങ്ങളെന്നു , ഞാനടക്കം ഉള്ളവർക് അദേഹത്തെ കുറിച് ഉണ്ടായിരുന്ന ചിത്രമെന്ന് , ഈ പരിപാടിക്ക് ശേഷം ബോധ്യമായി . Mount Carmel ഇലെ ഭൂരിപക്ഷത്തിനും ഇത് പോലൊരു അഭിപ്രായമാണ് ഈ സംവാദത്തിനു ശേഷം എന്ന് ഞാൻ കരുതുന്നു .

സ്വതന്ത്ര ഇന്ത്യയിൽ , നികുതി സംവിധാനത്തിൽ മാറ്റം വരുത്തുന്ന നീക്കമായ G .S .T ബിൽ ജനങ്ങളെ ദോഷകരമല്ലാത്ത രീതിയിൽ കൊണ്ട് വരുന്നതിനെ കുറിച് ഒരു ചോദ്യത്തിന് മറുപടിയായി അദേഹം സംസാരിച്ചു . മറ്റു മാധ്യമങ്ങളെല്ലാം പ്രധാനപ്പെട്ട കാര്യങ്ങളെ കുറിച് സംസാരിച്ചപ്പോൾ , ബഹളവും ഒച്ചപ്പാടും സ്ഥിര കലാ പരിപടിയായുള്ള അർണബ് ഗോസ്വാമി ഇത് ഏറ്റെടുത്തു.

എനിക്കൊന്നെ പറയാനുള്ളൂ , സുരക്ഷിതത്വം ഉള്ള , അഭിപ്രായങ്ങൾ കേൾക്കപ്പെടുന്ന , സഹിഷ്ണുത യുള്ള , സ്ത്രീ സ്വാതന്ത്ര്യം ഒക്കെ ഉള്ളത് എവിടെയാണോ , അവിടെയാണ് ഇവിടത്തെ യുവത്വം . മതേതരത്വം വെറുമൊരു dictionary വാക്കല്ലാത്ത , ഒരു ജീവിത രീതിയാണെന്ന് തെളിയിക്കുന്നവരുടെ കൂടെയാണ് ഞങ്ങൾ .

നന്ദി രാഹുൽ ഗാന്ധി ,
നിങ്ങളുടെ പ്രചോദന പരമായ വാക്കുകൾക്കും ഇച്ഛാശക്തിയുള്ള ഇടപെടലുകൾക്കും

എലിക്സിർ നഹാർ