സിപിഎം കള്ളവോട്ട് ചെയ്താലും തൃക്കാക്കരയിൽ ബിജെപി ജയിക്കും; എ എൻ രാധാകൃഷ്ണൻ

എറണാകുളം:പ്രതിപക്ഷ നേതാവ് വി ഡി സതീശന് പിന്നാസലെ തൃക്കാക്കരയിൽ സിപിഎം കള്ളവോട്ട് ചെയ്യുന്നുവെന്ന ആരോപണവുമായി എൻഡിഎയും. എൻ.ഡി.എ സ്ഥാനാർത്ഥി എ.എൻ രാധാകൃഷ്ണനാണ് സിപിഎം കള്ളവോട്ട് ചെയ്യുന്നുവെന്ന ആരോപണം ഉന്നയിച്ച് രം​ഗത്ത് എത്തിയിരിക്കുന്നത്. സി.പി.ഐ.എം കള്ളവോട്ട് ചെയ്താലും എൻ.ഡി.എ വിജയിക്കുമെന്നും കള്ളവോട്ടിന് സാഹചര്യം ഒരുക്കിയത് മുഖ്യമന്ത്രിയാണെന്നുമാണ് എ.എൻ രാധാകൃഷ്ണൻ പറയുന്നത്. തൃക്കാക്കരയിൽ ലോക്കൽ കമ്മിറ്റി തലത്തിൽ രഹസ്യയോഗം ചേർന്നത് ഇതിന് വേണ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അ‌തേസമയം, പൊന്നുരുന്നി ക്രിസ്ത്യൻ കോൺവെൻറ് സ്കൂൾ ബൂത്തിൽ കള്ളവോട്ടിന് ശ്രമിച്ചയാൾ ഇന്ന് ഉച്ചക്ക് പോലീസിൻറെ പിടിയിലായിരുന്നു. പിറവം പാമ്പാക്കുട സ്വദേശി ആൽബിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. സഞ്ജു ടി.എസ് എന്ന വ്യക്തിയുടെ പേരിൽ ആൽബിൻ വോട്ട് ചെയ്യാൻ ശ്രമിച്ചതാണ് യു.ഡി.എഫ്, ബി.ജെ.പി പ്രവർത്തകർ തടഞ്ഞത്. ആൽബിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Loading...