രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് എഎന്‍ ഷംസീര്‍ എംഎല്‍എ

കല്‍പ്പറ്റ. രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് എഎന്‍ ഷംസീര്‍ എംഎല്‍എ. രാഹുലിന്റെ പരിപാടി മാനന്തവാടിയില്‍ വരിക, പഴം പൊരി തിന്നുക. ബത്തേരിയില്‍ വന്ന് ബോണ്ട തിന്നും, കല്‍പ്പറ്റയില്‍ വന്ന് പഫ്‌സ് തിന്നും ഇതാണോ നേതാവ് എന്ന് ഷംസീര്‍ പരിഹിച്ചു.

സിവൈഎഫ്‌ഐയുടെ ഫ്രീഡം സ്ട്രീറ്റ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഷംസീര്‍.കോണ്‍ഗ്രസ് എവിടെയാണ് ഉള്ളത്. രഹുല്‍ എന്ന രാഷ്ട്രീയക്കാരന്‍ എവിടെയെന്നും ഷംസീര്‍ ചോദിച്ചു.

Loading...

എസ്എഫ്‌ഐയുടെ കുട്ടികളുടെ ഭാഗത്തുനിന്ന് ചില തെറ്റുകള്‍ സംഭവിച്ചു. അവര്‍ അതിന് മാപ്പ് പറഞ്ഞു. രാജ്യമെങ്ങു മതന്യൂനപക്ഷം ആക്രമിക്കപ്പെടുമ്പോള്‍ എവിടെയാണ് രാഹുല്‍. കേരളത്തില്‍ നിന്ന് 19 പേരെ ജയിപ്പിച്ചപ്പോള്‍ ജനത്തിന് മനസ്സിലായി തല പോയ തെങ്ങിനാണ് വളമിട്ടതെന്ന്. രാജ്യത്തെ രക്ഷിക്കുവാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്നും ഷംസീര്‍ പറഞ്ഞു.