Kerala Movies News

ഛായാഗ്രാഹകൻ ആനന്ദക്കുട്ടൻ (62) അന്തരിച്ചു

കൊച്ചി: മൂന്നു പതിറ്റാണ്ടിലേറെ മലയാള സിനിമയുടെ അണിയറയിൽ നിറഞ്ഞുനിന്ന ഛായാഗ്രാഹകൻ ആനന്ദക്കുട്ടൻ (62) അന്തരിച്ചു. കൊച്ചിയിൽ ഇന്നലെ രാവിലെ 10.30നായിരുന്നു അന്ത്യം. ക്യാൻസർ ബാധിതനായി രണ്ടുവർഷത്തോളം ചികിത്സയിലായിരുന്നു. ശ്വാസംമുട്ടലിനെത്തുടർന്ന് ഇന്നലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു അന്ത്യം. സംസ്‌കാരം ഇന്നു രാവിലെ 10.30ന് രവിപുരം ശ്മശാനത്തിൽ. ചങ്ങനാശേരി വാഴപ്പള്ളി വാളവക്കോട്ട് കുടുംബാംഗമാണ്. എറണാകുളത്ത് കടവന്ത്ര പഞ്ചവടി അപ്പാർട്ട്‌മെന്റിലാണു ദീർഘകാലമായി താമസം. ഭാര്യ: ഗീതാമണി. മക്കൾ: എ. ശ്രീകുമാർ (സോഫ്റ്റ്‌വേർ എൻജിനീയർ, ബംഗളുരു), നീലിമ ആനന്ദ്, കാർത്തിക ആനന്ദ്. മരുമക്കൾ: പ്രിയ പിള്ള, വി. ഹരികൃഷ്ണൻ, ജയദേവ് മേനോൻ.
1977ൽ പി. ചന്ദ്രകുമാർ സംവിധാനം ചെയ്ത മനസിലൊരു മയിൽ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ ഛായാഗ്രാഹകനായി കരിയർ ആരംഭിച്ചു. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി മുന്നൂറിലേറെ ചിത്രങ്ങൾക്ക് ആനന്ദക്കുട്ടൻ ക്യാമറ ചലിപ്പിച്ചു. ഭരതം, സദയം, മണിമത്തൂരിലെ ആയിരം ശിവരാത്രികൾ, അഥർവം, ഹിസ്‌ െഹെനസ് അബ്ദുള്ള, ആകാശദൂത്, കമലദളം, മണിച്ചിത്രത്താഴ്, അനിയത്തിപ്രാവ്, ഫ്രണ്ട്‌സ്, ഹിറ്റ്‌ലർ തുടങ്ങിയ മലയാളത്തിലെ എക്കാലത്തെയും മികച്ച വാണിജ്യ സിനിമകൾക്കു പിന്നിൽ ആനന്ദക്കുട്ടനുണ്ടായിരുന്നു. തമിഴ് സംവിധായകൻ രാധാകൃഷ്ണന്റെ ഇനിയും പുറത്തിറങ്ങിയിട്ടില്ലാത്ത തമിഴ് സിനിമയാണ് ഏറ്റവും അവസാനമായി ചെയ്തത്. സംവിധായകരായ സിബി മലയിൽ, ബി. ഉണ്ണിക്കൃഷ്ണൻ, സിദ്ദിഖ്, കലാസംവിധായകൻ മനു ജഗത്ത്, നടന്മാരായ കുഞ്ചാക്കോ ബോബൻ, സാദിക്ക് തുടങ്ങിയ പ്രമുഖർ ഇന്നലെ ആശുപത്രിയിലും വീട്ടിലുമായി ആനന്ദക്കുട്ടന് അന്തിമോപചാരമർപ്പിച്ചു.

“Lucifer”

Related posts

3861 എം പാനൽ കണ്ടക്ടർമാർക്ക് പണി പോകും; പിരിച്ചുവിടൽ നോട്ടീസ് അയച്ചു തുടങ്ങി

subeditor5

വെളിപ്പെടുത്തലിന് പിന്നാലെ രാജി

മണ്ഡലത്തില്‍ മത്സരിക്കുന്നത് ഒന്നും രണ്ടുമല്ല185 സ്ഥാനാര്‍ത്ഥികള്‍… പത്രിക നല്‍കിയിരിക്കുന്നത് 200 കര്‍ഷകരടക്കം 245 പേര്‍… ക്ഷാമം വോട്ടര്‍മാര്‍ക്ക്

subeditor5

അമ്മ നേരത്തെ മരിച്ചു, അച്ഛന്‍ ഉപേക്ഷിച്ചു പോയി, സ്വപ്‌നങ്ങള്‍ ബാക്കിയാക്കിയാണ് അവള്‍ കത്തിയമര്‍ന്നത്

main desk

നടി സബിതയും സെറ്റ് മാനേജറും തമ്മിലുള്ള രാത്രി വഴക്ക് തെരുവ് തല്ലായി, പാതിരാത്രി ഫ്ളാറ്റിൽ വരുത്തിച്ചിട്ട് പറഞ്ഞ കാശ് തന്നില്ലെന്ന്

subeditor

മാർപാപ്പയ്ക്ക് തലച്ചോറിൽ അർബുദമെന്ന് ഇറ്റാലിയൻ പത്രം

subeditor

സി.പി.എം ആര്‍.എസ്.എസ് ബന്ധം ഉണ്ടെന്ന് സ്ഥാപിക്കാന്‍ വേണ്ടിയാണ് ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നത്-കോടിയേരി

subeditor

കായല്‍ കൈയ്യേറ്റത്തില്‍ കുടുങ്ങി എം ജി ശ്രീകുമാര്‍

subeditor10

ട്രമ്പിന് പുടിന്റെ കത്ത്; വളരെ നല്ല കത്തെന്നും, ശരിയായ ചിന്തകളെന്നും ട്രമ്പിന്റെ പ്രശംസ

Sebastian Antony

ഞാൻ രാജിവയ്ച്ച നടിമാർക്കൊപ്പം, ദിലീപുമായി സിനിമ ചെയ്യില്ല

subeditor

സൂപ്പർ മൂൺ: ഭീതിപരത്തി ലോകാസാന വാദികൾ, നവംബർ 15 മുതൽ മഹാനാശമെന്ന്

subeditor

ശബരിമല ക്ഷേത്രം അടച്ചിട്ട് കാട് വന്യമൃഗങ്ങള്‍ക്ക് വിട്ടു കൊടുക്കണം; എഴുത്തുകാരി അനിതാ നായര്‍

subeditor10

Leave a Comment