കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിലെ ചന്ദനമോഷണം;ഒരാൾ കൂടി പിടിയിൽ

തേ​ഞ്ഞി​പ്പാലം: കാ​ലി​ക്ക​റ്റ് യൂണിവേഴ്സിറ്റി കാ​മ്പ​സി​ലെ ചന്ദനമരം മുറിച്ച് കടത്തിയ സംഭവത്തിൽ ഒരാൾ കൂടി പിടിയിലായി. പ​ര​പ്പ​ന​ങ്ങാ​ടി ഉ​ള്ള​ണം സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷ​ബീ​ർ എ​ന്ന ചാ​ള ബാ​ബു (34)​വാ​ണ് പിടിയിലായിരിക്കുന്നത്. തേ​ഞ്ഞി​പ്പാലം പൊ​ലീ​സ് ആണ് പ്രതിയെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ഇയാൾ ഒ​ളി​വി​ൽ കഴിയുകയായിരുന്നു. മുമ്പ് ക​ഞ്ചാ​വ് കേ​സി​ൽ പ്ര​തി​യാ​യ ഇ​യാ​ൾ 2016-ൽ ​കാ​ലി​ക്ക​റ്റ് യൂണിവേഴ്സിറ്റി കാ​മ്പ​സി​ൽ ​നി​ന്ന്​ ഒ​രു ച​ന്ദ​ന മ​ര​വും ചേ​ളാ​രി- മാ​താ​പു​ഴ റോ​ഡി​ലെ ഓ​ക്സി​ജ​ൻ പ്ലാ​ൻ​റിന്റെ വ​ള​പ്പി​ൽ നി​ന്ന്​ അ​ഞ്ച് ച​ന്ദ​ന മ​ര​വും മു​റി​ച്ച് ക​ട​ത്തി​യ കേ​സി​ലെ പ്ര​തി​യാ​ണ്.

കേസിൽ 10 ദി​വ​സം മു​മ്പ്​ നാ​ല് പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്തി​രു​ന്നു. തേ​ഞ്ഞി​പ്പ​ലം സ്​​റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ എ​ൻ.​ബി. ഷൈ​ജു, സ​ബ് ഇ​ൻസ്‌​പെ​ക്ട​ർ സം​ഗീ​ത് പു​ന​ത്തി​ൽ, സി.​പി.​ഒ​മാ​രാ​യ ഷി​ബു​ലാ​ൽ, റ​ഫീ​ഖ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻഡ് ചെ​യ്തു.

Loading...