വിവാഹിതനായ ഒരു വ്യക്തിയുമായി ഞാന്‍ പ്രണയത്തിലായിരുന്നെന്ന് നടി ആന്‍ഡ്രിയ

കടുത്ത വിഷാദരോഗത്തിന്റെ പിടിയിലായിരുന്നു താനെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് നടി ആന്‍ഡ്രിയ ജെറാമിയ. വിവാഹിതനായ ഒരു വ്യക്തിയുമായുള്ള പ്രണയബന്ധവും അതില്‍ നിന്നും നേരിട്ട പീഡനങ്ങളുമാണ് തന്നെ വിഷാദരോഗാവസ്ഥയില്‍ എത്തിച്ചതെന്നും ഗായിക കൂടിയായ നടി പറയുന്നു. രോഗത്തെ മറികടക്കാന്‍ ആയുര്‍വേദ ചികിത്സയെ ആശ്രയിച്ചിരുന്നെന്നും ആന്‍ഡ്രിയ പറഞ്ഞു.

കുറച്ചു നാളുകളായി വെള്ളിത്തിരയില്‍ നിന്നും വിട്ടുനില്‍ക്കുന്ന ആന്‍ഡ്രിയ ഇക്കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ പങ്കെടുക്കവേ സംസാരിക്കുകയായിരുന്നു. വിഷാദരോഗത്തെക്കുറിച്ചും അതിന് പിന്നിലെ കാരണങ്ങളെക്കുറിച്ചുമായിരുന്നു പരിപാടിയില്‍ ആന്‍ഡ്രിയ സംസാരിച്ചത്.

Loading...

‘വിവാഹിതനായ ഒരു വ്യക്തിയുമായി ഞാന്‍ പ്രണയത്തിലായിരുന്ന. അയാള്‍ മാനസികമായും ശാരീരികമായും എന്നെ ഏറെ പീഡിപ്പിച്ചു. ആ ബന്ധം വിഷാദരോഗത്തിലേക്ക് തള്ളിവിട്ടു. അതില്‍ നിന്നും രക്ഷപ്പെടാന്‍ ആയുര്‍വേദ ചികിത്സകളെ ആശ്രയിക്കേണ്ടി വന്നു’, ഫഹദ് പറഞ്ഞു. വീണ്ടും സിനിമയില്‍ സജീവമാകാന്‍ ഒരുക്കങ്ങളിലാണ് ആന്‍ഡ്രിയയിപ്പോള്‍