ഇന്ത്യ-പാക്ക് അതിർത്തിയിലുണ്ടായ പാക് ഷെല്‍ ആക്രമണത്തില്‍ മലയാളി ജവാന് വീരമൃത്യു

ദില്ലി: കശ്മീരിലെ രജൗറിയിലുണ്ടായ പാക് ഷെല്‍ ആക്രമണത്തില്‍ മലയാളി ജവാന് വീരമൃത്യു. കൊല്ലം കടയ്ക്കല്‍ ആലുമുക്ക് ആശാഭവനില്‍ അനീഷ് തോമസ് ആണ് വീരമൃത്യുവരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് പാക്കിസ്ഥാൻ ഭാഗത്ത് നിന്നും അതിർത്തിയിലെ ഇന്ത്യൻ പോസ്റ്റുകളിലേക്ക് വെടിവെപ്പ് നടന്നത്. ഇന്ത്യൻ സേനയും ശക്തമായി തിരിച്ചടിച്ചു.

സെപ്തംബര്‍ 25ന് അവധിക്ക് നാട്ടിലെത്താന്‍ ഇരുന്നതായിരുന്നു അനീഷ്. പാക് ഷെല്‍ ആക്രമണത്തില്‍ ഒരു മേജര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ജമ്മുകാശ്മീരിലെ അതിര്‍ത്തി പ്രദേശമായ സുന്ദര്‍ബെനിയിലാണ് പാക് ഷെല്‍ ആക്രമണം ഉണ്ടായത്. പ്രകോപനം ഇല്ലാതെയായിരുന്നു പാക് ആക്രമണം. എമിലിയാണ് ഭാര്യ. ഏകമകള്‍ ഹന്ന.

Loading...

പാക്കിസ്ഥാൻ നടത്തിയ ഷെൽ ആക്രമണത്തിൽ ഒരു മേർജറിനും മൂന്ന് സൈനികർക്കും പരിക്കേറ്റുവെന്നായിരുന്നു ഇന്നലെ സൈന്യം പുറത്ത് വിട്ട വിവരം. ഇവരിൽ ഒരാളായിരുന്നു മരിച്ച അനീഷ്. മറ്റുള്ളവർ ചികിത്സയിൽ തുടരുകയാണ്. എമിലിയാണ് അനീഷിന്റെ ഭാര്യ. ഏകമകൾ ഹന്ന