ജസ്റ്റ് ഒന്ന് ഫുഡ് കഴിച്ചതാ, 4.32 ലക്ഷത്തിന്റെ ബില്‍ പങ്കുവെച്ച് സംവിധായകന്‍ അനീഷ് ഉപാസന

പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ ഭക്ഷണം കഴിച്ച ശേഷം കിട്ടിയ ബില്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ച് സംവിധായകന്‍ അനീഷ് ഉപാസന. 11 തരം ഭക്ഷണത്തിനും വെളളവും ചേര്‍ത്ത് 4.32 ലക്ഷമാണ് ബില്‍!

ഞെട്ടണ്ട!. ഇത് ഇന്ത്യന്‍ തുകയല്ല. സൊമാലിയയിലെ ഇന്ത്യന്‍ ഭക്ഷണശാലയില്‍ നിന്നുമാണ് സംവിധായകനും കൂട്ടരും ഭക്ഷണം കഴിച്ചിരിക്കുന്നത്. സൊമാലിലാന്റ് ഷില്ലിംഗ് ആണ് അവിടുത്തെ കറന്‍സി. 10 സൊമാലിലാന്റ് ഷില്ലിംഗ് എന്നാല്‍ 1.22 ഇന്ത്യന്‍ രൂപയാണ്. അതായത് ഒരു ഷില്ലിംഗ് കേവലം 12.2 പൈസ!

Loading...

ജസ്റ്റ് ഒന്ന് ഫുഡ് കഴിച്ചതാ ! എന്ന തലകെട്ടുമായിയാണ് അനീഷ് ഉപാസന ബില്‍ തന്റെ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത്. ബിരിയാണിയും മറ്റ് ഇന്ത്യന്‍ ഭക്ഷണങ്ങളും കഴിച്ചതിനാണ് ഈ ബില്‍ വന്നിരിക്കുന്നത്.