കല്യാണ മേക്കപ്പിനിടെ പീഡനം; മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനീസ് അന്‍സാരിക്ക് മുന്‍കൂര്‍ ജാമ്യം

പീഡന കേസുകളില്‍ കൊച്ചിയിലെ പ്രശസ്ത ബ്രൈഡല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനീസ് അന്‍സാരിക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. നാല് കേസുകളിലാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ബുധനാഴ്ച മുതല്‍ നാല് ദിവസം പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരാകണം, ഓരോ ലക്ഷം രൂപ വീതം ജാമ്യത്തുക കെട്ടിവയ്ക്കണം എന്നീ നിബന്ധനകളോടെയാണ് ജാമ്യം നല്‍കിയത്. അനീസ് അന്‍സാരിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതില്ലെന്ന് വിലയിരുത്തിയാണ് ഹൈക്കോടതിയുടെ ഉത്തരവ്. അന്വേഷണത്തെ സ്വാധീനിക്കരുതെന്നും കോടതിയുടെ ജാമ്യോത്തരവില്‍ പറയുന്നു.

എറണാകുളം ചക്കരപ്പറമ്പ് സ്വദശിയായ അനീസ് അന്‍സാരിക്കെതിരെ പാലാരിവട്ടം പൊലീസില്‍ മൂന്ന് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കല്യാണ ആവശ്യങ്ങള്‍ക്കായി മേക്കപ്പിടുന്നതിനിടെ ലൈംഗിക ചുവയോടെ പെരുമാറുകയും കടന്നുപിടിക്കുകയും ചെയ്‌തെന്ന മൂന്ന് സ്ത്രീകളുടെ പരാതിയിലാണ് കേസ്. അനീസ് അന്‍സാരിക്കെതിരെ യുവതികള്‍ മീടു പോസ്റ്റ് ഇട്ടതിന് പിന്നാലെയാണ് കേസെടുത്തത്.

Loading...