അച്ഛന്‍ കൊലപ്പെടുത്താന്‍ ശ്രമിച്ച നവജാത ശിശുവിന്റെ നില അതീവഗുരുതരം;ഒന്നും പറയാനാകില്ലെന്ന് മെഡിക്കല്‍ സംഘം

കൊച്ചി: 54 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ സ്വന്തം അച്ഛന്‍ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം ഞെട്ടലോടെയാണ് നാം കേട്ടത്. ഇപ്പോള്‍ ആശങ്കയുണ്ടാക്കുന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. കുഞ്ഞിന്റെ നില അതീവ ഗുരുതരമായി തുടരുന്നു എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. കുട്ടി ഇപ്പോഴും വെന്റിലേറ്ററില്‍ തുടരുകയാണ്. കുട്ടിയുടെ തലച്ചോറില്‍ രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലാണ് കുഞ്ഞിനെ പ്രവേശിപ്പിച്ചത്.

കുഞ്ഞ് സാധാരണ ജീവിതത്തിലേക്ക് തിരികെ വരുമോ എന്ന കാര്യത്തില്‍ ഇപ്പോള്‍ ഒന്നും പറയാനാകില്ലെന്നാണ് മെഡിക്കല്‍ സംഘം വ്യക്തമാക്കുന്നത്.ആശുപത്രിയിലെത്തിച്ചപ്പോള്‍ തന്നെ കുഞ്ഞ് അബോധാവസ്ഥയിലായിരുന്നു. തലയില്‍ രക്തസ്രാവം ഉണ്ട്. തലച്ചോറിന് ക്ഷതമേറ്റിട്ടുണ്ട്. കുഞ്ഞിപ്പോഴും അബോധാവസ്ഥയിലാണ്. കുഞ്ഞ് ആദ്യം കട്ടിലില്‍ നിന്ന് വീണെന്നാണ് രക്ഷിതാക്കള്‍ അറിയിച്ചത്. എന്നാല്‍ കൊതുകിനെ കൊല്ലുന്ന ബാറ്റ് വീശിയപ്പോള്‍ കൊണ്ടതാണ് പിന്നീട് മാറ്റിപ്പറഞ്ഞു. അസ്വാഭാവികത തോന്നിയതിനാലാണ് പൊലീസിനെ അറിയിച്ചത്. പൊലീസ് എത്തി ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന സംഭവം പുറംലോകം അറിഞ്ഞത്.

Loading...

സംഭവത്തില്‍ കുട്ടിയുടെ അച്ഛന്‍ ഷൈജു തോമസ് ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.കുഞ്ഞ് തന്റേതല്ലെന്ന സംശയവും പെണ്‍കുഞ്ഞ് ജനിച്ചതിലുള്ള വിദ്വേഷവുമാണ് ഇയാളെ കുഞ്ഞിനെ കൊല്ലാന്‍ പ്രേരിപ്പിച്ചത്.മദ്യത്തിന് അടിമയായ ഷൈജു തോമസ് കഴിഞ്ഞ ബുധനാഴ്ച പുലര്‍േെയാടെയാണ് ഉറക്കത്തിനിടെ കരഞ്ഞ കുഞ്ഞിനെ കാലില്‍ പിടിച്ച് വായുവില്‍ വീശിയ ശേഷം കട്ടിലിലേക്ക് വലിച്ചെറിഞ്ഞത്.