അഡ്വ. രാംകുമാറിന്‍റെ വാദവും ചീറ്റി, ദിലീപ് വീണ്ടും കസ്റ്റഡിയിൽ, ചോദ്യം ചെയ്യൽ തുടങ്ങി

Loading...

കൊച്ചി: ലക്ഷങ്ങൾ മുടക്കി കൊണ്ടു വന്ന പ്രമുഖ അഭിഭാഷകൻ രാംകുമാറിന്‍റെ വാദവും ദിലീപിനെ രക്ഷിക്കില്ലെന്ന് സൂചന. ദിലീപിന്‍റെ ജാമ്യാപേക്ഷ പോലും പരിഗണിക്കാതെയാണ് അങ്കമാലി കോടതി ഇന്ന് കേസ് മാറ്റിയത്. ഒരു ദിവസത്തെ കുടി പൊലീസ് കസ്റ്റഡി അനുവദിക്കുകയും ചെയ്തു.

തുറന്ന കോടതിയിൽ നടന്ന വാദത്തിൽ കേസ് ഡയറി വേണമെങ്കിൽ ഹാജരാക്കാമെന്നായിരുന്നു പ്രോസിക്യൂഷന്‍റെ വാദം. കേസിലെ നിർണായക തെളിവായ മൊബൈൽ ഫോൺ കണ്ടെത്താതെ ദിലിപിനെ പുറത്തു വിടാനാകില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഒന്നാം പ്രതിുടെ മൊബൈൽ പതിനൊന്നാം പ്രതിയിൽ നിന്നും എങ്ങനെ കണ്ടെത്തുമെന്ന രാംകുമാറിന്‍റെ വാദം കോടതി അംഗീകരിച്ചില്ല. ഇതോടെ കേസിൽ വീണ്ടും ദിലീപിനെതിരെ കുരുക്ക് മുറുകുകയാണെന്നു വ്യക്തമായി.

Loading...