വിദേശത്ത് നിന്ന് എത്തി ബസില്‍ നാട്ടിലേക്ക് മടങ്ങുന്നതിനിടെ അപകടം; യുവതി മരിച്ചു

കൊച്ചി. ടൂറിസ്റ്റ് ബസും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് യാത്രക്കാരി മരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ 5.45ന് ദേശീയപാതയില്‍ അങ്കമാലി കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് മുന്നിലാണ് അപകടം സംഭവിച്ചത്. മലപ്പുറം സ്വദേശി സെലീന ഷാഫിയാണ് മരിച്ചത്. സൗദിയില്‍ നിന്നെത്തിയ സെലീന വീട്ടിലേക്ക് പോകും വഴിയാണ് അപകടത്തില്‍ പെട്ടത്.

ബെംഗളൂരുവില്‍ നിന്ന് പത്തനംതിട്ടയിലേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസും കൊച്ചിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ലോ ഫളോര്‍ ബസുമാണ് അപകടത്തില്‍ പെട്ടത്. കെഎസ്ആര്‍ടിസി ലോ ഫ്‌ളോര്‍ ബസിന് പിന്നില്‍ ടൂറിസ്റ്റ് ബസ് ഇടുച്ച് കയറുകയായിരുന്നു.

Loading...

ഇടിയുടെ ആഘാതത്തില്‍ കെഎസ്ആര്‍ടിസിയുടെ ചില്ല് തകര്‍ന്ന് സെലീന റോഡില്‍ തലയിടിച്ച് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സെലിനയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കുവാന്‍ കഴിഞ്ഞില്ല. സൗദിയില്‍ നിന്നും ശനിയാഴ്ച രാത്രിയാണ് സെലീന കൊച്ചിയില്‍ എത്തിയത്. വിമാനത്താവളത്തില്‍ നിന്നും നാട്ടിലേക്ക് പോകും വഴിയാണ് അപകടം സംഭവിച്ചത്.