ലക്ഷങ്ങൾ സമ്പാദിക്കുന്ന ലോകത്തിലേ ഏറ്റവും വലിയ മാറിടത്തിന്റെ ഉടമയേ പരിചയപ്പെടൂ

ആനി ഹോക്കിൻസ് ഇന്ന് ലോകം അറിയപ്പെടുന്ന സ്ത്രീയാണ്‌. ഇവരാണ്‌ ലോകത്തിലേ ഏറ്റവും വലിയ മാറിടത്തിന്റെ ഉടമ. ഈ കൗതുക ശരീരം ആനിക്ക് കൊടുക്കുന്നത് ലക്ഷങ്ങളുടെ വരുമാനമാണ്‌. വിവിധ പരസ്യക്കാർ മോഡലായി ആനിയേ തേടിയെത്തുമ്പോൾ പലർക്കും ഡേറ്റ് കൊടുക്കാൻ സാധിക്കുന്നില്ല.വയസ് 57 ആയിരിക്കുന്നു. പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിലേക്ക് ആനി എത്തപ്പെട്ടതിനു കാരണം അവരുടെ മാറിടങ്ങളാണ്. ഈ ജോര്‍ജിയക്കാരിയാണിവർ. ഗിന്നസ് ബുക്കില്‍ വരെ കയറിപ്പറ്റിയ ആനിയുടെ മാറിടങ്ങള്‍ ഇപ്പോഴും വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതിനു യാതൊരുവിധ മരുന്നുകളോ ഉപയോഗിക്കുന്നില്ലെന്ന് ഇവര്‍ പറയുന്നു.
വലിയ മാറിടം കാരണം പുറത്തിറങ്ങാന്‍ പോലും മടിച്ചിരുന്ന കാലം ഉണ്ടായിരുന്നതായി ആനി പറയുന്നു. എന്നാല്‍ അലന്‍ ടര്‍ണറെന്ന വ്യക്തിയെ കണ്ടുമുട്ടിയത് ആനിയുടെ ജീവിതം മാറ്റിമറിച്ചു. 1991ലായിരുന്നു ഇത്. ഇരുവരും തമ്മില്‍ പ്രണയത്തിലാകുകയും അഞ്ചുവര്‍ഷത്തിനുശേഷം വിവാഹിതരാകുകയും ചെയ്തു. ആനിയെക്കാള്‍ 20 വയസ് കൂടുതലുള്ളയാളായിരുന്നു അലന്‍. വിവാഹശേഷം അലനാണ് ആനിയുടെ ചിത്രം ഒരു മാഗസിനു അയച്ചുകൊടുക്കുന്നത്. മാഗസിനില്‍ ആനിയെക്കുറിച്ചുള്ള ഫീച്ചര്‍ വന്നതോടെ പ്രശസ്തിയുടെ കൊടുമുടിയിലേക്ക് അവര്‍ കുതിച്ചുകയറുകയായിരുന്നു. രണ്ടു കുട്ടികളുടെ അമ്മയായ ആനിയുടെ ഒരേയൊരു വിഷമം മക്കളെ മുലയൂട്ടാന്‍ പറ്റാത്തതാണ്. മാറിടത്തിന്റെ വലിപ്പം മൂലം അത് ഇപ്പോൾ ചുമക്കാൻ പറ്റാതെ നടക്കാൻ പോലും പറ്റാതെ ഇവർ വീട്ടിൽ കഴിയുകയാണ്‌.