ഗ്ലാമറസായി അനുശ്രീയും, പുതിയ ചിത്രങ്ങള്‍ കണ്ട് അമ്പരന്ന് ആരാധകര്‍

മലയാള സിനിമയിലെ നാട്ടിന്‍പുറത്തുകാരി കുട്ടിയാണ് അനുശ്രീ. ഇപ്പോള്‍ താരത്തിന്റെ പുതിയ ലുക്ക് കണ്ട് ആരാധകര്‍ ഞെട്ടിയിരിക്കുകയാണ്. സാരിയില്‍ ഗ്ലാമര്‍ ലുക്കിലാണ് അനുശ്രീ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നടിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ ഏറെ വൈറലായിരിക്കുകയാണ്.

സാരിയൊക്കെ ഉടുത്തുള്ള നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്. സാരിയില്‍ മോഡേണ്‍ ലുക്കിലാണ് നടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ലേബല്‍ എം വസ്ത്ര ബ്രാന്‍ഡിനു വേണ്ടിയായിരുന്നു നടിയുടെ ഫോട്ടോഷൂട്ട്. ഈ വര്‍ഷം നടി നായികയായി എത്തിയിരുന്ന മലയാള ചിത്രം മധുരരാജയായിരുന്നു. ചിത്രത്തില്‍ ശക്തമായ കഥാപാത്രത്തെയായിരുന്നു നടി അവതരിപ്പിച്ചിരുന്നത്. ഉള്‍ട്ട എന്ന ചിത്രമാണ് നടിയുടേതായി റിലീസിനൊരുങ്ങുന്ന നടിയുടെ അടുത്ത ചിത്രം.

Loading...

തന്റെ സ്വന്തം ആങ്ങളയുടെ പിറന്നാള്‍ പാതിരാത്രി ആഘോഷിച്ച വിശേഷം ആരാധകരുമായി താരം പങ്കുവെച്ചിരുന്നതും ഏറെ വൈറലായിരുന്നു. അനുശ്രീ തന്റെ സഹോദരന്‍ അനൂപിന്റെ പിറന്നാള്‍ ദിനത്തില്‍ അര്‍ദ്ധരാത്രി പന്ത്രണ്ട് മണിക്ക് ചേട്ടനെയും ചേട്ടത്തിയമ്മയെയും വിളിച്ച് എഴുന്നേല്‍പിച്ച് സദ്യ നല്‍കിയാണ് നടി സ്വന്തം അണ്ണന്റെ പിറന്നാള്‍ ദിനം അവിസ്മരണീയമാക്കിയത്. പാതിരാത്രി സദ്യ ഉണ്ണാന്‍ അനൂപിന്റെ സുഹൃത്തുക്കളെയും അടുത്ത ബന്ധുക്കളെയും അനുശ്രീ ക്ഷണിച്ചുവരുത്തിയിരുന്നു. ആഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് നടി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത് ഇങ്ങനെയായിരുന്നു. സദ്യയ്‌ക്കൊപ്പം അനുശ്രീ ചേട്ടന് ഒരു ആഡംബര ബൈക്കു കൂടി സമ്മാനിച്ചിരുന്നു.