‘നാളെ മങ്കര റോഡില്‍ ഞാന്‍ നീതു ജോണ്‍സണെ കാത്തിരിക്കും’; കത്തെഴുതിയ പെണ്‍കുട്ടിയെ തേടി അനില്‍ അക്കര

ലൈഫ് പദ്ധതിയിലെ അഴിമതി ആരോപണത്തിലൂടെ പദ്ധതി മുടക്കാൻ അനിൽ അക്കര എംഎൽഎ ശ്രമിക്കുകയാണ് എന്നാരോപിച്ച്‌ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഒരു കത്ത് പ്രചരിച്ചിരുന്നു. ഈ കുറിപ്പെഴുതിയ പെൺകുട്ടിയെ കണ്ടെത്താൻ താൻ നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും പരാജയപ്പെട്ടുവെന്നും നാളെ രാവിലെ 9മുതൽ പതിനൊന്നുവരെ നീതുവിനെ കാത്തിരിക്കുമെന്നും എംഎൽഎ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

എംഎൽഎയ്ക്ക് എതിരെ നീതു ജോൺസൺ എന്ന പെൺകുട്ടി എഴുതിയെന്ന് അവകാശപ്പെടുന്ന കത്താണ് പ്രചരിക്കുന്നത്.’സാറിന് കിട്ടിയ ഒരു വോട്ട് ജീവിക്കാനായി ടെക്സ്റ്റൈൽ ഷോപ്പിൽ ജോലി ചെയ്യുന്ന എന്റെ അമ്മയുടെ ആയിരുന്നു. അടച്ചുറപ്പുള്ള വീടെന്നത് ഞങ്ങളെപ്പോലെ നഗരസഭ പുറമ്ബോക്കിൽ ഒറ്റമുറിയിൽ താമസിക്കുന്നവരുടെ വലിയ സ്വപ്നമാണ്. ഞങ്ങളുടെ കൗൺസിലൽ സൈറാബാനുത്ത ഇടപെട്ട് ലൈഫ് മിഷനിൽ ലിസ്റ്റിൽ ഞങ്ങളുടെ പേരും ഉൾപ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രീയം കളിച്ച്‌ അത് തകർക്കരുത് പ്ലീസ്’ – നീതു ജോൺസൺ, മങ്കര എന്നായിരുന്നു കുറിപ്പ്.

Loading...

അനിൽ അക്കരയുടെ പോസ്റ്റിന്റെ പൂർണരൂപം:
നീതു ജോൺസനെ കണ്ടെത്താൻ ഞാൻ നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. നാളെ അവസാനവട്ട ശ്രമത്തിന്റെ ഭാഗമായി ഞാനും കൗൺസിലർ സൈറബാനു ടീച്ചറും എങ്കേക്കാട് മങ്കര റോഡിൽ നാളെ രാവിലെ 9മണി മുതൽ 11വരെ ഞാൻ നീതുവിനെ കാത്തിരിക്കുന്നതാണ്. നീതുവിനും നീതുവിനെ അറിയുന്ന ആർക്കും ഈ വിഷയത്തിൽ എന്നെ സമീപിക്കാം.

കത്തിന്റെ പൂർണ്ണരൂപം- ബഹുമാനപ്പെട്ട അനിൽ അക്കര സർ,

ഞാൻ നീതു ജോൺസൺ, വടക്കാഞ്ചേരി നഗരസഭയിൽ മങ്കര എന്ന സ്ഥലത്താണ് എന്റെ വീട്‌. ഇപ്പോൾ വടക്കാഞ്ചേരി ഗവൺ മെന്റ്‌ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്‌ ടു വിദ്യാർത്ഥിനി ആണ്. എനിക്ക്‌ വീട്ടിൽ അമ്മയും ഒരനിയത്തിയും ആണ് ഉള്ളത്‌. പപ്പ കുറച്ച് കാലം മുമ്പേ മരിച്ചു പോയി. ഞങ്ങൾ ഇപ്പോൾ താമസിക്കുന്നത്‌, നഗരസഭാ പുറമ്പോക്കിൽ വെച്ചുകെട്ടിയ ഒരു ഒറ്റമുറി വീട്ടിലാണ്. അമ്മയുടെ ടെക്സ്റ്റൈൽ ഷോപ്പിലെ ജോലി ആണ് ഞങ്ങൾക്ക് ആകെയുള്ള വരുമാനം.

അതിൽ നിന്നാണു ഞങ്ങളുടെ നിത്യ ജീവിതവും എന്റെയും അനിയത്തിയു ടെയും പഠനച്ചിലവും നടന്നു പോകുന്നത്‌. രണ്ട്‌ പെൺ മക്കളുമായി അടച്ചുറപ്പ് ജല്ലാത്ത വീട്ടിൽ കഴിയേണ്ടി വരുന്നതിൽ അമ്മ ഒത്തിരി പ്രയാസപ്പെടുന്നുണ്ട്‌. പക്ഷേ ഇങ്ങനെ ജീവിക്കുന്ന ഞങ്ങൾക്ക്‌ അടച്ചുറപ്പുള്ള ഒരു വീട്‌ സ്വന്തമാക്കുക എന്നത്‌ എത്രത്തോളം സാധിക്കുന്ന കാര്യമാണെന്ന് സാറിനും അറിയാമല്ലോ. ഇപ്പോഴുള്ളതു പോലൊരു വീട്ടിൽ താമസിച്ചുകൊണ്ട്‌ എനിക്കും അനിയത്തി ക്കും പഠനത്തിലൊക്കെ എത്രത്തോളം ശ്രദ്ധിക്കാൻ സാധിക്കുമെന്ന് സാറിനും മനസിലാകുമല്ലോ. എനിക്ക്‌ ഡിഗ്രി മലയാളം ലിറ്ററേച്ചർ എടുത്ത്‌, പിന്നീട്‌ സിവിൽ സർവീസിന് ശ്രമിക്കണം എന്നാണ് ആഗ്രഹം, മലയാളം ഐശ്ചീക വിഷയ്മായി പഠിച്ച്‌ സിവിൽ സർവ്വീസ്‌ ഒന്നാം റാങ്ക്‌ നേടിയ ഹരിതാ മാഡം ആണെന്റെ റോൾ മോഡൽ.

ഇങ്ങനെയുള്ളപ്പോളാണു, ഞങ്ങളുടെ കാര്യങ്ങളെല്ലാം അറിയാവുന്ന ഞങ്ങളുടെ കൗൺസിലർ സൈറാബാനുത്ത ഇടപെട്ട്‌ ലൈഫ്‌ മിഷനിൽ നിർമ്മിക്കുന്ന ഫ്ലാറ്റിൽ ഞങ്ങളെയും ഗുണഭോക്താക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തി തന്നത്‌. അങ്ങനെ ഞങ്ങൾക്കും അടച്ചുറപ്പുള്ള ഒരു വീട്ടിൽ കിടക്കാമെന്ന് സ്വപ്നം കണ്ടു തുടങ്ങിയിരുന്നു. എത്രയും വേഗം അങ്ങോട്ടേക്ക്‌ മാറാൻ സാധിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കുന്ന ഞങ്ങൾക്ക്‌, പക്ഷേ, ഇപ്പോൾ വരുന്ന വാർത്തകൾ വലിയ നിരാശയാണു സമ്മാനിക്കുന്നത്‌.

സാർ അടക്കമുള്ള ആളുകൾ ആ ഫ്ലാറ്റിനെതിരെ സമരം ചെയ്യുകയും അങ്ങനെ അതിന്റെ പണി നിന്നു പോവുകയും ചെയ്യുമെന്നാണു ഇപ്പോൾ എല്ലവരും പറയുന്നത്‌. വലിയ തോതിൽ രാഷ്ട്രീയ ധാരണയൊ ന്നും ഉള്ള ഒരാളല്ല ഞാൻ, എങ്കിലും ഒരു കോൺഗ്രസ്‌ അനുഭാവമുണ്ട്‌. എന്റെ അമ്മ എപ്പോളും കോൺഗ്രസിന് ആണ് വോട്ട്‌ ചെയ്യാറ്. കഴിഞ്ഞ പ്രാവശ്യം സർ 43 വോട്ടുകളുടെ മാത്രം ഭൂരിപ ക്ഷത്തിൽ ജയിച്ചപ്പോൾ, സാറിന് കിട്ടിയ ഒരു വോട്ട്‌ എന്റെ അമ്മയു ടേതായിരുന്നു.

നീതു ജോൺസനെ കണ്ടെത്താൻ ഞാൻ നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. നാളെ അവസാനവട്ട ശ്രമത്തിന്റെ…

Opublikowany przez ANIL Akkarę M.L.A Poniedziałek, 28 września 2020