സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത് വിടട്ടെ, സര്‍ക്കാരിനെ വെല്ലുവിളിച്ച് അനില്‍ അക്കര എംഎല്‍എ

തിരുവനന്തപുരം: കോണ്‍സുലേറ്റ് വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ സന്ദര്‍ശിച്ചുവെന്ന് ആരോപണത്തില്‍ മറുപടിയുമായി അനില്‍ അക്കര എംഎല്‍എ.താന്‍ സന്ദര്‍ശിച്ചതിന് തെളിവ് ഉണ്ടെങ്കില്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലെ സിസി ടിവി ദൃശ്യങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിടട്ടെയെന്ന് എംഎല്‍എ വെല്ലുവിളിച്ചു.ആശുപത്രിയുടെ ഉള്ളില്‍ കയറിയതിന് തെളിവുണ്ടെങ്കില്‍ കേസ് എടുക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.

തൃശൂര്‍ മെഡിക്കല്‍ കോളജിലെ പ്രധാന കവാടങ്ങളിലെല്ലാം സിസിടിവി ഉള്ളതാണല്ലോ? ഈ ദൃശ്യം പൊലീസ് ശേഖരിച്ചതാണല്ലോ. ആ ദൃശ്യം പൊലിസ് പുറത്ത് വിടട്ടെ, അതിന് തയാറുണ്ടോ അനില്‍ അക്കര ചോദിച്ചു. അനില്‍ അക്കര എംഎല്‍എ ഓഗസ്റ്റ് ഏഴിന് മെഡിക്കല്‍ കോളേജിലെത്തി സ്വപ്‌ന സുരേഷുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് ഉയരുന്ന ആരോപണം.

Loading...