സഹോദരന്റെ കനിവും സഹായവും തുണച്ചില്ല .. നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് അനില്‍ അംബാനി… കടം 90,000 കോടി

അനില്‍ അംബാനിയുടെ ആര്‍കോം നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേക്ക് തകര്‍ന്നടിയുകയാണ് എന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായിരുന്ന ആര്‍കോമിന്റെ ഭൂരിഭാഗം സര്‍വീസുകളും നിര്‍ത്തിയിട്ടും ഇപ്പോഴും ഭീമന്‍ നഷ്ടം തുടരുകയാണ്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ കമ്പനിയുടെ നഷ്ടം 7767 കോടി രൂപയിലെത്തി. 50,000 കോടി രൂപയാണ് വിവിധ ബാങ്കുകള്‍ക്കായി അനില്‍ അംബാനി നല്‍കാനുളളത്.

Loading...

എന്നാല്‍ 50,000 കോടി രൂപയല്ല 90,000 കോടി രൂപയുടെ കടമുണ്ടെന്ന റിപ്പോര്‍ട്ടുകളും അടുത്തിടെ പുറത്തുവന്നിരുന്നു. പാപ്പരത്ത നടപടിക്ക് വിധേയമായിട്ടുള്ള കമ്പനി നല്‍കാനുള്ള കോടികളുടെ കണക്കുകള്‍ ആര്‍കോം ഓഹരികള്‍ക്കും വന്‍ തിരിച്ചടിയായി.