കേന്ദ്രീയ വിദ്യാലയങ്ങളിലെ കുട്ടികള്‍ അങ്ങനെയങ്ങ് ആളാവേണ്ട..

കേരളത്തിലെ കേന്ദ്രീയ വിദ്യാലയങ്ങളില്‍ നിന്നും പഠിച്ചിറങ്ങുന്ന കുട്ടികള്‍ക്കു മലയാളം പത്താം ക്ലാസ് തത്തുല്യമായ പരീക്ഷ എഴുതാന്‍ അവസരം നഷ്ട്ടപ്പെടുന്നു.

കേരളത്തിലെ കേന്ദ്രീയ വിദ്യാലയങ്ങളില്‍ നിന്നും പഠിച്ചിറങ്ങുന്ന കുട്ടികള്‍ക്ക് മലയാളം പത്താം ക്ലാസ്സിന് തത്തുല്യമായ പരീക്ഷ എഴുതാന്‍ അവസരമില്ലാത്തതിനാല്‍ കേരള പി എസ്.സി അടക്കമുള്ള നിരവധി ഒഴിവുകളില്‍ അവര്‍ ഒഴിവാക്കപ്പെടുന്നു. അതുകൂടാതെ ഷെഡ്യൂള്‍ 8 പ്രകാരം കേന്ദ്രഗവന്‍മെന്‍റിലെ ചില ജോലികള്‍ക്കും ഇവര്‍ ഒഴിവാക്കപ്പെടും. ( പ്രാദേശിക ഭാഷയില്‍ ഉള്ള അറിവ് ആവശയ്മുള്ള ജോലികള്‍ )

Loading...

കേരളത്തി 38 കേന്ദ്രീയ വിദ്യാലയങ്ങലാണുള്ളത്. ഓരോ വര്‍ഷവും ഏകദേശം 7600 (38×200=7600 ) കുട്ടികളാണ് ഒരുവര്‍ഷം SSLC കഴിഞ്ഞു പുറത്തിറങ്ങുന്നത്. ( SSLC = 7600 , PLUS TWO 7000). ഇതില്‍ നല്ലൊരു ശതമാനവും മലയാളികളുമാണ്.
മറ്റൊരു കാര്യം ഇവിടെ ശ്രദ്ധിയ്ക്കേണ്ടതുണ്ട്. ഇതില്‍ 25 ശതമാനം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായി സംവരണം ചെയ്തിരിക്കുന്ന (RTE ) സീറ്റുകളില്‍ പഠിക്കുന്ന കുട്ടികളുമുണ്ട്.
എന്നാല്‍ കേരളത്തിനു പുറത്തു പഠിക്കുന്ന മലയാളി കുട്ടികള്‍ ഭാഗ്യമുള്ളവരാണ്. അവര്‍ക്ക് മലയാളം പഠിച്ച് പത്താം തരം പരീക്ഷ എഴുതാന്‍ അവസരം ഒരുക്കുന്നതിനായി മലയാളം മിഷന്‍ ഉണ്ട്. അവര്‍ക്കയ് കണിക്കൊന്ന, സൂര്യകാന്തി, ആമ്പല്‍, നീലക്കുറിഞ്ഞി എന്ന പേരുകളില്‍ പാഠ്യ പദ്ധതിയും, സര്‍ട്ടിഫിക്കറ്റുകളും നേടാന്‍ സര്‍ക്കാര്‍ തന്നെ അവസരം ഒരുക്കുന്നുണ്ട്. കേരളത്തിലുള്ള കുട്ടികള്‍ക്ക് ഇതില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആവില്ല.

കേരള ലിറ്ററസി മിഷന്‍ (https://literacymissionkerala.org/en/services/class-x-equivalency/ ) ഏഴാം ക്ലാസ് പാസ്സായവര്‍ക്ക് (17 വയസ് പൂര്‍ത്തിയായാല്‍) പത്താം തരം തത്തുല്യ പരീക്ഷ എഴുത്തുന്നതിന് അവസരം ഒരുക്കുന്നുണ്ട്. ഇങ്ങനെ ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ കേരളത്തിലെ പി എസ്.സി പരീക്ഷകള്‍ക്കായ് പരിഗണിക്കും. എന്നാല്‍ ഇത്തരം കോഴ്സുകളില്‍ കേന്ദ്രീയ വിദ്യാലയങ്ങളില്‍ നിന്നുമുള്ള കുട്ടികള്‍ക്ക് ചേരാനാവില്ല.

ലോകത്തിലെ വിവിധ രാജ്യങ്ങളിലും, ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും മലയാളി സംഘടനയുടെ സഹായത്തോടെ ഇത്തരം പരീക്ഷകള്‍ പാസ്സാകുന്നതിന് പരിശീലനവും, പരീക്ഷയും നടത്തുന്നുണ്ട്.
ഇംഗ്ലീഷിന്‍റെ അതി പ്രസരത്തില്‍ നിന്നും പ്രാദേശിക ഭാഷയെ സംരക്ഷിക്കാന്‍ നമ്മുടെ അയാള്‍ സംസ്ഥനമായ കര്‍ണാടകയില്‍ അവസരം ഒരുക്കിയിട്ടുണ്ട്. കന്നടയില്‍ പത്താം തരം തത്തുല്യ പരീക്ഷ ആര്‍ക്കും എഴുത്തുന്നതിന് സര്‍ക്കാര്‍ സംവീധാനം ഒരുക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ജോലികള്‍ക്ക് കന്നഡ നിര്‍ബന്ധമായതിന്നാല്‍ മിക്കവരും ഈ പരീക്ഷകള്‍ക്ക് പേര് രജിസ്റ്റര്‍ ചെയ്തു പരീക്ഷ പാസ്സാവുന്നു.
കേരളത്തില്‍ മലയാളം തത്തുല്യ പരീക്ഷ പാസ്സാവാന്‍ അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ അവസരം ഒരുക്കുന്നുണ്ട്. ഇത്തരം ക്ലാസ്സുകളില്‍ ഈ കുട്ടികള്‍ക്ക് അവസരം ഇല്ല.

, ഭരണ ഭാഷ മലയാളമാക്കിയതോടെ മലയാളം നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ ഒഴിവുകളില്‍ കേന്ദ്രീയ വിദ്യാലയങ്ങളില്‍ നിന്നും പഠിച്ചിറങ്ങിയ കുട്ടികള്‍ക്ക് അപേക്ഷിക്കാനാവില്ല എന്ന്‍ അറിയുന്നത് വളരെ വൈകിയാണ്. ഇവിടെ പെട്ടു പോകുന്നത് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായി സംവരണം (ആര്‍‌ടി‌ഇ)ചെയ്ത 25 ശതമാനംസീറ്റുകളില്‍ പഠിച്ചു കയറിയ കുട്ടികളാണ്.

കേന്ദ്രീയ വിദ്യാലയങ്ങളില്‍ മലയാളം പഠിപ്പിക്കുന്നതിന് സംവീധാനങ്ങള്‍ പി ടി എ ഒരുക്കുന്നുണ്ടെങ്കിലും പത്താം ക്ലാസ്സ് തത്തുല്യ പരീക്ഷ എഴുതാന്‍ സൌകര്യമില്ലാത്തതിനാല്‍ ഇത് പരാജയപ്പെടുകയാണ്.
മലയാള ഭാഷയെ പരിപോഷിപ്പിക്കുന്നതിന്നായി ചില പത്ര മാധ്യമങ്ങള്‍ ശ്രമം നടത്തുന്നുണ്ടെകിലും അത് കേവലം മലയാളം വായിപ്പിക്കാന്‍ മാത്രമുള്ള ശ്രമമായി മാറിയിരിക്കുന്നു.
കേരളത്തിനു പുറത്ത് മലയാളം മിഷന്‍ ഒരുക്കുന്ന മലയാള പഠന സൌകര്യം കേരളത്തിലും വേണം . സ്കൂള്‍ പഠനത്തോടൊപ്പം തന്നെ മലയാളം പടിപടിയായി പഠിച്ചു സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കാന്‍ ഉള്ള അവസരം ഇവര്‍ക്കും ഒരുക്കേണ്ടതുണ്ട്

– അനില്‍ നായര്‍