ഞാനും മരിക്കുവോളം എഫ് ബി യിലെ കവര്‍ ഫോട്ടോയായിട്ട് നിങ്ങളിങ്ങിനെ,അനിലിന്റെ അവസാന ഫേസ്ബുക്ക് പോസ്റ്റ്

ഡിസംബര്‍ മാസത്തില്‍ മറ്റൊരു നഷ്ടം കൂടി മലയാള സിനിമയ്ക്ക് സംഭവിച്ചിരിക്കുന്നു. മലയാളത്തിലെ മികച്ച നടന്‍മാരിലൊരാളായ അനില്‍ നെടുമങ്ങാട് മുങ്ങി മരിച്ചു. മാസങ്ങള്‍ക്ക് മുന്‍പ് വിട വാങ്ങിയ സംവിധായകന്‍ സച്ചിയുടെ അയ്യപ്പനും കോശിയും എന്ന സിനിമയിലെ അനില്‍ വേഷം ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഇന്ന് സച്ചിയുടെ പിറന്നാള്‍ ദിനത്തില്‍ അനില്‍ ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റാണ് ഇപ്പോള്‍ കരളലിയുക്കുന്ന പോസ്റ്റ് ആയി മാറിയിരിക്കുന്നത്. ഞാനും മരിക്കുവോളം എഫ്ബിയിലെ കവര്‍ ഫോട്ടോയായിട്ട് നിങ്ങളിങ്ങനെയെന്ന് പറഞ്ഞുകൊണ്ട് സച്ചിയുടെ കവര്‍ ഫോട്ടായാണ് അനില്‍ അവസാനമായി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.

ഈ ദിവസം ഇങ്ങേരെ കുറിച്ചാണ് എഴുതേണ്ടത് .. ഒന്നും എഴുതാനും കഴിയുന്നില്ല. ഞാനും മരിക്കുവോളം എഫ് ബി യിലെ കവർ ഫോട്ടോയായിട്ട് നിങ്ങളിങ്ങിനെ …. ഷൂട്ടിനിടയിൽ ഒരു ദിവസം എന്റെതല്ലാത്ത കുറ്റം കൊണ്ട് എത്താൻ ലേറ്റായപ്പോ കുറച്ച് സെക്കന്റ് എന്റെ കണ്ണിൽ നോക്കിയിരുന്നിട്ട് നീയും സ്റ്റാറായി അല്ലേ .? ഞാൻ പറഞ്ഞു ആയില്ല ആവാം .ചേട്ടൻ വിചാരിച്ചാൽ ഞാൻ ആവാം….സിഐ സതീഷ് എന്ന കഥാപാത്രത്തിനെ സച്ചിച്ചേട്ടനെ ഞാൻ നിരീക്ഷിച്ച് അവതരിപ്പിച്ചതാണ് .സച്ചിയുടെ സംസാരവും പെരുമാറ്റവും ഒക്കെ ഞാൻ ചേട്ടനോട് പറയാതെ അനുകരിക്കുകയായിരുന്നു .

Loading...