അഞ്ജലി അമീര്‍ പറയുന്നു, പെണ്ണായി വരുന്നത് വരെ കാത്തിരിക്കാമെന്ന് അവന്‍ പറഞ്ഞു…

അഞ്ജലി അമീര്‍ തന്റെ ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലെ പങ്കാളിക്ക് എതിരെ നടത്തിയ ആരോപണങ്ങള്‍ വന്‍ വിവാദമായിരുന്നു. ഇപ്പോള്‍ ഒരു ടെലിവിഷന്‍ പരിപാടിയില്‍ തന്റെ മനസ്സ് തുറന്നിരിക്കുകയാണ് അഞ്ജലി. ജംഷീറില്‍ നിന്നും എങ്ങനെയാണ് അഞ്ജലിയിലേക്ക് എത്തിയതെന്നും അതിന് നിമിത്തമായ വ്യക്തിയെ പറ്റിയും അഞ്ജലി പറഞ്ഞു. സ്‌കൂളില്‍ പഠിക്കുന്ന സമയം തന്നെ താന്‍ പെണ്ണാണെന്ന് തനിക്ക് അറിയാമയിരുന്നു. ഏഴാം ക്ലാസില്‍ പഠിക്കുന്ന സമയം വരെ താന്‍ പെണ്‍കുട്ടികളുടെ ടോയ്‌ലെറ്റ് ആണ് ഉയപയോഗിച്ചിരുന്നതെന്നും അഞ്ജലി പറഞ്ഞു.

തന്റെ കൂടെ ഉണ്ടായിരുന്ന പെണ്‍ സുഹൃത്തുക്കള്‍ എല്ലാവരും ഒരു പെണ്ണിനോട് പെരുമാറുന്ന പോലെയാണ് തന്നോട് പെരുമാറിയിരുന്നത്. ആണ്‍കുട്ടികള്‍ക്ക് താന്‍ പെണ്ണാണോ ആണാണോ എന്ന സംശയം തോന്നിയിരുന്നു. അതേസമയം എട്ടാം ക്ലാസിലും ഒമ്പതാം ക്ലാസിലും ഒക്കെ പഠിക്കുന്ന സമയം ആണ്‍കുട്ടികളില്‍ നിന്നും പ്രൊപ്പോസല്‍ ഒക്കെ വന്നിരുന്നു. അപ്പോഴാണ് ഒരു സ്ത്രീയായി താന്‍ ഉണര്‍ന്നത്. അത് തന്റെ ജീവിതത്തിലെ അഭിമാന നിമിഷം ആയിരുന്നെന്നും താരം വ്യക്തമാക്കി.

Loading...

തനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നു. ഡാന്‍സ് ക്ലാസില്‍ പോകുന്ന വഴിയായിരുന്നു പ്രണയം. ആദ്യം വണ്‍വേ പ്രണയം ആയിരുന്നു. പിന്നീട് ആ വണ്‍വേ പ്രണയം ടൂ വേ ആയി മാറിയ കഥയും അഞ്ജലി പ്രേക്ഷകരോട് പങ്കു വെച്ചു. ആ പ്രണയമാണ് വീട് വിട്ടുപോകാന്‍ തന്നെ പ്രേരിപ്പിച്ചത്. പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആ സംഭവം നടക്കുന്നതെന്നും അഞ്ജലി വ്യക്തമാക്കി.

ആദ്യമായി എനിക്ക് പെണ്ണാകണം എന്ന് അവനോടാണ് താന്‍ പങ്കുവെച്ചത്. അപ്പോള്‍ നീ പോയി പെണ്ണായിട്ട് വാ കാത്തിരിക്കാന്‍ ഞാന്‍ തയ്യാറാണെന്ന് അവന്‍ എന്നോട് പറഞ്ഞു. എന്നാല്‍ മൂന്ന് വര്‍ഷം കഴിഞ്ഞപ്പോള്‍ ആ ബന്ധം ബ്രേക്ക് അപ്പ് ആി. പക്ഷേ അവന്‍ ഇന്നും സിങ്കിള്‍ ആയി തുടരുകയാണ്. അവനെ നേരില്‍ കണ്ടാല്‍ ചില ചോദ്യങ്ങള്‍ ചോദിയ്ക്കാന്‍ ഉണ്ട് റിബാസ് എന്നാണ് ആ വ്യക്തിയുടെ പേരെന്നും ഇപ്പോഴും ഉള്ളിന്റെ ഉള്ളില്‍ അവനോട് ഒരു സ്‌നേഹവും കൗതുകവും ഉണ്ടെന്നും അഞ്ജലി വ്യക്തമാക്കി.

അനസുമായുള്ള ലിവിങ് ടുഗെദര്‍ ബന്ധത്തിലെ കൂടുതല്‍ കാര്യങ്ങളും അഞ്ജലി ഷോയിലൂടെ പറയുകയുണ്ടായി. ഒരു ജോലിക്കും പോകാതെ, തന്നെ ശാരീരികമായും മാനസികമായും അയാള്‍ പീഡിപ്പിക്കുകയായിരുന്നു. തന്നോട് വളരെ പൊസ്സസീവ് ആയി പെരുമാറുകയും അതേസമയം നിരവധി സ്ത്രീകളുമായി അനസിന് ബന്ധമുണ്ടായിരുന്നുവെന്നും മറ്റൊരു പെണ്‍കുട്ടിയുമായി അനസിന്റെ വിവാഹ നിശ്ചയവും നടത്തിയിരുന്നുവെന്നും അഞ്ജലി അറിയിച്ചു.

ഒരു ജോലിക്കും പോകാതെ, തന്നെ ശാരീരികമായും മാനസികമായും അയാള്‍ പീഡിപ്പിക്കുകയായിരുന്നു. തന്നോട് വളരെ പൊസ്സസീവ് ആയി പെരുമാറുകയും അമതസമയം നിരവധി സ്ത്രീകളുമായി അനസിന് ബന്ധമുണ്ടായിരുന്നുവെന്നും അഞ്ജലി പറയുന്നു. മറ്റൊരു പെണ്‍കുട്ടിയുമായി അനസിന്റെ വിവാഹ നിശ്ചയവും നടത്തിയിരുന്നുവെന്നും അഞ്ജലി പറയുന്നു. ഭര്‍ത്താവില്ലാത്ത സ്ത്രീ തങ്ങളുടെ വീട്ടില്‍ വന്നു താമസിച്ചിരുന്നു. അവരുടെ ഫോണില്‍ നിന്ന് കോള്‍ റെക്കോര്‍ഡുകളും കിട്ടി. അനസ് ഫെയ്‌സ്ബുക്കിലുടെ പല പെണ്‍കുട്ടികളുമായും ബന്ധം പുലര്‍ത്തിയിരുന്നുവെന്നും അഞ്ജലി പറയുന്നു.