Top Stories WOLF'S EYE

ട്രാന്‍സ്‌ജെന്‍ഡറിനെതിരായ പ്രസ്താവന; തന്റെ വാക്കുകളെ സുഹൃത്തുക്കള്‍ തെറ്റിദ്ധരിച്ചതില്‍ ദുഃഖമുണ്ടെന്ന് അഞ്ജലി അമീര്‍

ബിഗ് ബോസിലൂടെ സമൂഹത്തിന് മുന്നില്‍ താന്‍ ആരാണെന്ന് തെളിയിക്കാന്‍ ബിഗ്‌ബോസിലൂടെ അവസരം ലഭിച്ചുവെന്ന സംതൃപ്തിയിലാണ് അഞ്ജലി അമീര്‍. അതേ സമയം തന്റെ വാക്കുകളെ സുഹൃത്തുക്കള്‍ തെറ്റിദ്ധരിച്ചതില്‍ ദുഃഖവുമുണ്ടെന്നും അവര്‍ പറഞ്ഞു. ട്രാന്‍ഡ്‌ജെന്‍ഡറുകളെക്കുറിച്ച് താന്‍ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ ഏറെ തെറ്റിദ്ധരിക്കപ്പെട്ടുവെന്ന് നടി അഞ്ജലി അമീര്‍. ആരോഗ്യ കാരണങ്ങളെ തുടര്‍ന്ന് ഷോയില്‍ നിന്ന് പുറത്ത് പോയിരിക്കുകയാണ് അഞ്ജലിയിപ്പോള്‍.

ക്രോസ്സ് ഡ്രസ്സിങ് നടത്തി ട്രാന്‍സ്‌ജെന്‍ഡറാണെന്ന് പറഞ്ഞ് പണമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ കേരളത്തിലുണ്ടെന്നും കാശ് ആഗ്രഹിക്കുന്നവരാണ് വസ്ത്രം മാറി രാത്രി റോഡിലേക്ക് എത്തുന്നതെന്നും സെക്‌സ് വര്‍ക്കിനെ പിന്തുണയ്ക്കാനാവില്ലെന്നും അഞ്ജലി പറഞ്ഞിരുന്നു. ഇതിനെതിരേ മേക്കപ്പ് ആര്‍ട്ടിസ്റ്റ് സൂര്യ ഇഷാന്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ശ്യാമ.എസ്.പ്രഭ തുടങ്ങിയവര്‍ രംഗത്ത് വന്നിരുന്നു. തന്റെ വാക്കുകള്‍ വിവാദമായത് ബിഗ് ബോസില്‍ നിന്ന് പുറത്ത് വന്നപ്പോഴാണ് അഞ്ജലി അറിയുന്നത്. ഇതേക്കുറിച്ച് നടി പറയുന്നതിങ്ങനെ:

‘ഞാന്‍ സംസാരിച്ചത് ട്രാന്‍ഡ്ജന്‍ഡറാണെന്ന് പറഞ്ഞ് വേഷം കെട്ടി ആളുകളെ പറ്റിക്കുന്നവരെക്കുറിച്ചാണ്. അല്ലാതെ യഥാര്‍ഥ ട്രാന്‍ഡ്ജന്‍ഡറുകളെക്കുറിച്ചല്ല. ഒരുപാട് വേദനകളിലൂടെ കടന്നുപോയാണ് ഞാന്‍ ഇപ്പോള്‍ സ്ത്രീയായി നിങ്ങള്‍ക്ക് മുന്‍പില്‍ നില്‍ക്കുന്നത്. എന്റെ കമ്മ്യൂണിറ്റിയെ ഒരിക്കലും ഞാന്‍ ചതിക്കില്ല. മോശമായി ചിത്രീകരിക്കില്ല. എന്റെ വാക്കുകളെ വളച്ചൊടിക്കുകയാണ് ചെയ്തിരിക്കുന്നത്.’

താനൊരു ട്രാന്‍സ്ജന്‍ഡര്‍ പ്രവര്‍ത്തക ഒന്നുമല്ലെങ്കിലും തന്റെ നേട്ടത്തിലൂടെ കമ്മ്യൂണിറ്റിയിലെ മറ്റംഗങ്ങളെ പ്രചോദിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് അഞ്ജലി പറയുന്നു. ട്രാന്‍സ് ആര്‍ട്ടിസ്റ്റ് എന്ന ലേബലിലാണ് ബിഗ് ബോസില്‍ എത്തിയതെന്നും കമ്മ്യൂണിറ്റിയുടെ പ്രതിനിധിയായിട്ടല്ലെന്നും അഞ്ജലി പറഞ്ഞു.

‘സമൂഹം എന്നെ സ്വീകരിച്ചുകഴിഞ്ഞു. 12 ദിവസം കൊണ്ട് ഞാന്‍ ആരാണെന്ന് തെളിയിക്കാന്‍ എനിക്ക് സാധിച്ചു. ബിഗ് ബോസ് ഹൗസിലെ അംഗങ്ങളെ വിട്ടുപോന്നതില്‍ അതിയായ ദുഃഖമുണ്ടെന്നും അഞ്ജലി കൂട്ടിച്ചേര്‍ത്തു.

സാബു ചേട്ടന്‍ (സാബു മോന്‍), അനൂപേട്ടന്‍ (അനൂപ് ചന്ദ്രന്‍) എന്നിവര്‍ ആദ്യ ദിവസങ്ങളില്‍ എനിക്ക് എതിരായിരുന്നു. പക്ഷേ അവരുടെ അംഗീകാരം എനിക്ക് നേടിയെടുക്കാന്‍ സാധിച്ചു. അതൊരു വലിയ നേട്ടമായി ഞാന്‍ കരുതുന്നു’ അഞ്ജലി പറഞ്ഞു.

രാമിന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായെത്തുന്ന പേരന്‍പിലെ നായികയാണ് അഞ്ജലി. ചികിത്സയ്ക്ക് ശേഷം തെലുഗു ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളിലേക്ക് അഞ്ജലി പ്രവേശിക്കും

Related posts

മക്കളെ ഒന്നു കാണാന്‍ അനുവധിക്കുന്നില്ല, ഭ്രാന്തിയെന്ന് പറഞ്ഞ് അവരെ അകറ്റുന്നു..! ശോഭ വീണ്ടും നിയമയുദ്ധത്തിലേക്ക്

തപാല്‍ ജീവനക്കാരിക്ക് പാഴ്‌സലായി പാമ്പ്…! ഒപ്പം ഭീഷണിക്കത്തും

subeditor5

മൗനം ബലഹീനതയായി കാണരുത്; ഫ്രാങ്കോ ബിഷപ്പിനെതിരെ സമരത്തിനിറങ്ങിയ കന്യാസ്ത്രീകള്‍ക്ക് മുന്നറിയിപ്പുമായി സഭ

subeditor5

നിസാര കാര്യങ്ങള്‍ക്ക് ആത്മഹത്യാ ഭീഷണി ഉയര്‍ത്താറുണ്ടായിരുന്നു; അതിനാല്‍ തന്നെ അവളോടു പെരുമാറുന്നതില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തിയിരുന്നു; ശരണ്യയുടെ ഭര്‍ത്താവും സഹസംവിധായകനുമായ രഞ്ജിത്ത് മൗക്കോട് പറയുന്നത്…

കൊരട്ടിപള്ളി:കുർബാന മുടക്കി വിശ്വാസികളോട് പകരം വീട്ടൽ തുടരുന്നു, പള്ളിയിൽ വീണ്ടും സംഘർഷം

subeditor

സൗദിക്ക് നേരെ ഹൂതി വിമതരുടെ ഡ്രോണ്‍ ആക്രമണം, ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു

subeditor10

ചാണ്ടിയുടെ തന്ത്രത്തിനു സുധീരന്റെ ഓലപ്പാമ്പ്

മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചു വീട്ടമ്മയുടെ തൊഴിലുറപ്പു കൂലി മൊബൈല്‍ കമ്പനിയുടെ അക്കൗണ്ടിലേയ്ക്കു

മോഡിയെ അപമാനിച്ചെന്ന പുതിയ അപവാദ പ്രചരണത്തിനെതിരെ ഹനാന്‍

പാകിസ്ഥാന്റെ പോലീസ് വെബ്‌സൈറ്റില്‍ മലയാള നടന്മാരും വന്ദേമാതരവും; സംഭവം ഇങ്ങനെ

subeditor12

ദില്ലിയില്‍ കാണാതായ മലയാളി പെണ്‍കുട്ടിയെയും കൂട്ടുകാരിയെയും കണ്ടെത്തി; ഞെട്ടിക്കുന്ന വിവരങ്ങള്‍

തമ്മില്‍ തല്ല് തുടര്‍ന്നാല്‍ ഇത്തവണ പ്രതിപക്ഷത്തിരിക്കേണ്ടിവരുമെന്ന് എ കെ ആന്‍റണി

subeditor

ഹിലാരി അമേരിക്കയുടെ അടുത്ത പ്രസിഡണ്ട്‌’ ഒബാമ

subeditor

നടി അമലപോള്‍ താമസിക്കുന്നത് കക്കൂസ് പോലും ഇല്ലാത്ത ഒറ്റമുറി വീട്ടില്‍ ; ഞെട്ടിത്തരിച്ച് മോട്ടോര്‍ വാഹന വകുപ്പ്‌

pravasishabdam online sub editor

പിണറായി വിജയന്‍ കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ബാധിതരെ സന്ദര്‍ശിച്ചു

subeditor

യുഎസ് ഹെലികോപ്ടർ തകർന്നു വീണ് മൂന്നു പേരെ കാണാതായി

800 കോടിയുടെ തട്ടിപ്പ് പിടിയിലായ കോത്താരിയെ സിബിഐ ചോദ്യം ചെയ്യുന്നു

ഇന്ത്യ ഭീകരവാദത്തിന്റെ നാട്: സ്ത്രീകള്‍ ഒറ്റയ്ക്ക് പോകരുതെന്ന കര്‍ശന നിര്‍ദേശവുമായി അമേരിക്ക

special correspondent