വേലി ചാടിയ പശുവിനു കോലു കൊണ്ട് മരണം: ഗോവയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച അഞ്ജന ഹരീഷിനെ വിമർശിക്കുന്നവർ വായിക്കേണ്ട കുറിപ്പ്

തിരുവനന്തപുരം: ഗോവയില്‍ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ അഞ്ജന ഹരീഷിന്റെ മരണത്തില്‍ ഇതുവരെ ദുരൂഹത മാറിയിട്ടില്ല. അഞ്ജന ആത്മഹത്യ ചെയ്തതാണെന്ന് സുഹൃത്തുക്കളും മകൾ ആത്മഹത്യ ചെയ്യില്ല കൊലപാതകമാണെന്ന് അമ്മ മിനിയും ഉറപ്പിച്ചു പറയുന്നു. അഞ്ജനയുടെ മരണത്തിലെ വിദ​ഗ്ദ അന്വേഷണം ആവശ്യപ്പെട്ട് അമ്മ മിനി പ്രധാനമന്ത്രിക്ക് കത്ത് നൽകി. ശക്തമായ അന്വേഷണത്തിലൂടെ മാത്രമേ സത്യം പുറത്തുവരുള്ളൂ. ഇതിനിടയിൽ അഞ്ജനയെ കുറ്റപ്പെടുത്തിയും ചിലർ സാമൂഹ്യമാധ്യമങ്ങളിൽ അഭിപ്രായം രേഖപ്പെടുത്തി. അത്തരക്കാർ വായിച്ചിരിക്കേണ്ട കുറിപ്പാണ് യുവ അധ്യാപിക അനൂജ ജോസഫിന്റേത്.

വേലി ചാടിയ പശുവിനു കോലു കൊണ്ട് മരണമെന്നൊക്കെ സ്മാർട്ഫോണിന്റെ ഇങ്ങേത്തലക്കിലിരുന്നു ടൈപ്പ് ചെയ്യുന്നവരുടെയൊക്കെ മനസ്സ്, നമിച്ചെന്നും ഇവിടെ അഞ്ജനയെ ഒരു മനുഷ്യനായി കാണുമ്പോൾ ആർക്കും അവളുടെ മരണം വേദനാജനകമാണെന്നും അനൂജ തന്റേ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു. വീടിനുള്ളിലെ അരക്ഷിതാവസ്ഥയിൽ നിന്നും രക്ഷപ്പെടാനായി കൂട്ടുകാരോടൊപ്പം, അവർ നൽകിയ സ്നേഹത്തിൽ സ്വയം മറന്നവൾ ആനന്ദിച്ചുണ്ടാകാം, തെറ്റേത് ശെരിയെതെന്നുള്ള ചിന്തകൾക്ക് അവളുടെ ജീവിതത്തിൽ പ്രസക്തി ഇല്ലായിരുന്നുവെന്നു വേണം കരുതാനെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു

Loading...

ഡോ അനൂജ ജോസഫിന്റെ കുറിപ്പ് വായിക്കാം

നീലേശ്വരം സ്വദേശിനി അഞ്ജന ഹരീഷെന്ന പെൺകുട്ടി ഗോവയിൽ വച്ചു മരണമടഞ്ഞതിനെ
തുടർന്നുള്ള വിവാദങ്ങളും ചർച്ചകളും അവസാനിക്കുന്നില്ല.
ഇതോടനുബന്ധമായി,സ്ത്രീ പുരുഷ സമത്വം, വീടിനുള്ളിൽ തളക്കപ്പെട്ട സ്ത്രീകൾക്ക് വേണ്ടി സംസാരിക്കാൻ ഒരു വിഭാഗം, സ്ത്രീ യുടെ മേന്മ അവൾ പുരുഷന് അലങ്കാരമായി മാറുമ്പോഴാണെന്നുമുള്ള ചിന്താഗതിയും ഒന്നും തള്ളിക്കളയുന്നില്ല.

വേലി ചാടിയ പശുവിനു കോലു കൊണ്ട് മരണമെന്നൊക്കെ സ്മാർട്ഫോണിന്റെ ഇങ്ങേത്തലക്കിലിരുന്നു ടൈപ്പ് ചെയ്യുന്നവരുടെയൊക്കെ മനസ്സ്, നമിച്ചു!

ഇവിടെ അഞ്ജനയെ ഒരു മനുഷ്യനായി കാണുമ്പോൾ ആർക്കും അവളുടെ മരണം വേദനാജനകമാണ്. വീടിനുള്ളിലെ അരക്ഷിതാവസ്ഥയിൽ നിന്നും രക്ഷപ്പെടാനായി കൂട്ടുകാരോടൊപ്പം, അവർ നൽകിയ സ്നേഹത്തിൽ സ്വയം മറന്നവൾ ആനന്ദിച്ചുണ്ടാകാം, തെറ്റേത് ശെരിയെതെന്നുള്ള ചിന്തകൾക്ക് അവളുടെ ജീവിതത്തിൽ പ്രസക്തി ഇല്ലായിരുന്നുവെന്നു വേണം കരുതാൻ. എന്റെ അദ്ധ്യാപനത്തിടയിൽ പരിചയപ്പെട്ട ഒരു വിദ്യാർത്ഥി, അവന്റെ സുഹൃത്തുക്കൾക്കു മുഴുവൻ ഭയമാണ് അവനോടൊന്നു സംസാരിക്കാൻ പോലും.

ക്ലാസ്സിൽ കൃത്യമായി വരാറില്ല,വന്നാലും അവന്റെ മുഖത്തു ദേഷ്യമാണ് സ്ഥായിഭാവം. ആയിടയ്ക്ക് ഒരു assignment സംബന്ധമായി സ്റ്റാഫ്‌റൂമിലേക്കു എന്നെകാണാനായി ഈ പയ്യൻ വരുകയുണ്ടായി. മറ്റുള്ളവർ ഇവനെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങൾ തെറ്റാണെന്നു തോന്നിക്കുംവിധം സൗമ്യമായിട്ടുള്ള സംസാരം. കുറച്ചധികം സംസാരിച്ചപ്പോൾ വീട്ടിൽ പൊലീസുകാരനായ അച്ഛന്റെ കടുത്ത നിയന്ത്രണം, ഇഷ്‌ടപ്പെടാതെ, വീട്ടുകാർക്ക് വേണ്ടി തിരഞ്ഞെടുത്ത കോഴ്സ്, അങ്ങനെ കാരണങ്ങൾ നിരവധി, അമർഷം ഉള്ളിൽ ഒതുക്കി മുന്നോട്ടു പോകുന്തോറും അവനിലെ വ്യക്തിത്വം നേരിട്ട വെല്ലുവിളിയായിരുന്നു സ്വഭാവത്തിലെ മാറ്റം. അവന്റെ മനസ്സറിയാൻ ആ മാതാപിതാക്കളൊന്നു ശ്രമിച്ചിരുന്നേൽ,

ഇവിടെ അഞ്ജനയെന്ന പെൺകുട്ടിക്കും അവളുടെ മനസ്സറിഞ്ഞ ആരുമില്ലായിരുന്നു. തുടർന്ന് അവൾ കണ്ടെത്തിയ വഴികൾ അവളെ കൊണ്ടു ചെന്നെത്തിച്ചതും!

ഈ സന്ദർഭത്തിൽ,
അല്പവസ്ത്രം ധരിച്ചു( ശരീര ഭാഗങ്ങൾ പ്രദർശിപ്പിച്ചാൽ മാത്രം സമത്വം കൈവരിക്കാമെന്നു വിചാരിച്ചാണെന്നു തോന്നുന്നു), ആരും പറയാൻ മടിക്കുന്ന കാര്യങ്ങൾ ഞങ്ങൾ നിങ്ങൾക്കായി അവതരിപ്പിക്കുന്നു- സ്ത്രീ ലൈംഗികത സ്വയംഭോഗം ഇത്യാദി വിഷയങ്ങൾ തനിമയത്തോടെ നിങ്ങൾക്ക് മുന്നിലേക്ക്,
ആരും ചെയ്യാൻ /പറയാൻ മടിക്കുന്ന കാര്യങ്ങൾ ചെയ്യുന്നവരാണ് തങ്ങളെന്ന് അവകാശപെടുന്ന സ്ത്രീ ‘രത്ന’ങ്ങളെവിടെ, അഞ്ജനയുടെ മരണത്തിൽ ഇവർക്കാർക്കും ഒന്നും പറയാനില്ലേ?

സ്ത്രീക്കാവശ്യം അവളെ മാനിക്കുന്ന ഒരു സമൂഹത്തിനെയാണ്, ഭയമില്ലാതെ ജീവിക്കാൻ, അതിജീവനത്തിന്റെ പാത തുറന്നു കാട്ടുക. ലഹരിയുടെ ലോകത്തു,ആരും കാണിക്കാത്ത മാന്ത്രികത എന്നവകാശപെടുന്ന, വായിൽ തോന്നുന്നതൊക്കെ വിളിച്ചു പറയുന്ന സാമാന്യ ജീവിതത്തിനു മറുവശത്തേക്കു നടക്കുന്ന പ്രഹേളികയത്രേ ജീവിതമെന്നു നിനച്ചു, കുറച്ചു പേർക്കിടയിൽ അഭയം പ്രാപിച്ച പാവം പെങ്കൊച്ചു,
സത്യവും മിഥ്യയും തിരിച്ചറിയാൻ വൈകിയിട്ടുണ്ടാവണം.

മാതാപിതാക്കളോടായി, മക്കളുടെ ഏതവസ്ഥയിലും അവരെ ചേർത്തു പിടിക്കുക, അഭയം തേടി മരണത്തിന്റെ കൈകളിലേക്കവർ പോകാതിരിക്കട്ടെ, അഞ്ജന ഹരീഷിനെ പോലെ ബലിയാടായി തീരാണ്ടിരിക്കാൻ,

നീലേശ്വരം സ്വദേശിനി അഞ്ജന ഹരീഷെന്ന പെൺകുട്ടി ഗോവയിൽ വച്ചു മരണമടഞ്ഞതിനെ തുടർന്നുള്ള വിവാദങ്ങളും ചർച്ചകളും…

Opublikowany przez DrAnuję Joseph Środa, 27 maja 2020