‘രാവിലത്തെ പൂജ കഴിഞ്ഞപ്പോളാണ് ഈ അത്ഭുതം കണ്ടത്’: വീട്ടിലുണ്ടായ അദ്ഭുതം വെളിപ്പെടുത്തി നടി അഞ്ജു അരവിന്ദ്

വീട്ടിൽ നടന്നൊരു അദ്ഭുതം വെളിപ്പെടുത്തി നടി അഞ്ജു അരവിന്ദ്. രാവിലത്തെ പൂജാ പ്രാര്‍ഥന കഴിഞ്ഞപ്പോഴാണ് വിളക്കിൽ ഒരു പ്രത്യേക രൂപം കണ്ടതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. വിളക്കിലെ തിരിയുടെ ആകൃതിയാണ് നടിയെ അദ്ഭുതപ്പെടുത്തിയത്. ‌‌

വിളക്ക് തിരി കത്തിച്ചപ്പോൾ സാധാരണ പോലെ ആയി ജപം കഴിഞ്ഞു നോക്കിയപ്പോൾ അതൊരു ഹാർട്ട്‌ ആയി. പിന്നേം കുറേനേരം ഭഗവാന്റെ മുന്നിലിരുന്നു നോക്കിയപ്പോൾ അതു ശിവ ഭഗവാന്റെ തലയിലെ ചന്ദ്രകല ആയി മാറി…എന്തൊരു വൈബ് ആണ് അല്ലേ, നമ്മളിൽ തന്നെയുള്ള ദൈവത്തെ കാണുന്ന ഒരു അനുഭവമെന്നാണ് അഞ്ജു ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. ജീവിതത്തിൽ വർഷങ്ങളായി ചെയ്തു വരുന്നതാണ്. ഇങ്ങനെ ഇന്നു കണ്ടപ്പോൾ പ്രത്യേക സന്തോഷം. ഞാൻ ഇതൊക്കെ ശ്രദ്ധിക്കാറുള്ളതാണ്. എനിക്കിതൊക്കെ വലിയ കാര്യങ്ങളാണെന്നും അഞ്ജു പറയുന്നു. ഒരുപാട് പേരാണ് നടിയുടെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. നമ്മുടെ അനുഭവങ്ങൾക്കും മുകളിലാണ് പ്രപഞ്ച സത്യങ്ങൾ. മനുഷ്യ ജൻമങ്ങൾക്ക് ചെറിയൊരു അംശം മാത്രമേ മനസ്സിലാക്കാൻ സാധിച്ചിട്ടുള്ളൂ. ആ സത്യങ്ങളാണ് ഈശ്വരനെന്നുമാണ് ചിലർ അഭിപ്രായപ്പെട്ടത്.

Loading...

അഞ്ജുവിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ

’ഇന്ന് രാവിലത്തെ പൂജ കഴിഞ്ഞപ്പോളാണ് ഈ അദ്ഭുതം കണ്ടത്,തിരി കത്തിച്ചപ്പോൾ സാധാരണ പോലെ ആയി. ജപം കഴിഞ്ഞു നോക്കിയപ്പോൾ അതൊരു ഹാർട്ട്‌ ആയി. പിന്നേം കുറേനേരം ഭഗവാന്റെ മുന്നിലിരുന്നു നോക്കിയപ്പോൾ അതു ശിവ ഭഗവാന്റെ തലയിലെ ചന്ദ്രകല ആയി മാറി…എന്തൊരു വൈബ് ആണ് അല്ലേ,നമ്മളിൽ തന്നെയുള്ള ദൈവത്തെ കാണുന്ന ഒരു അനുഭവം.’

ഇന്ന് രാവിലത്തെ പൂജ കഴിഞ്ഞപ്പോളാണ് ഈ അത്ഭുതം കണ്ടത്,തിരി കത്തിച്ചപ്പോൾ സാധാരണ പോലെ ആയി,ജപം കഴിഞ്ഞു നോക്കിയപ്പോൾ അതൊരു…

Opublikowany przez Anju Aravind Czwartek, 14 maja 2020