സുശാന്ത് വിഷാദരോഗി ആയിരുന്നുവെന്ന റിയ ചക്രവർത്തിയുടെ വാദം തള്ളി മുൻ കാമുകി അങ്കിത ലോഖണ്ടെ: എങ്ങനെയാണ് മരണം നടന്ന് വെറും 15 മിനിറ്റിനുള്ളിൽ അത് ആത്മഹത്യയെന്ന് ഉറപ്പിക്കാനാവുക

ന്യൂഡൽഹി: നടൻ സുശാന്ത് സിങ് രാ‍ജ്‍പുത്ത് വിഷാദരോഗി ആയിരുന്നുവെന്ന കാമുകി റിയ ചക്രവർത്തിയുടെ വാദം തള്ളി നടിയും സുശാന്തിന്റെ മുൻ കാമുകിയുമായ അങ്കിത ലോഖണ്ടെ രം​ഗത്ത്. റിയയുടെ ആരോപണങ്ങളെയെല്ലാം അങ്കിത നിശിതമായി എതിർക്കുകയാണ്.  അദ്ദേഹം ആത്മഹത്യ ചെയ്തുവെന്ന വാദം ഞാൻ അംഗീകരിക്കില്ലെന്നും സുശാന്തും ഞാനും ആറു വർഷത്തോളം പ്രണയത്തിലായിരുന്നുവെന്നും അങ്കിത പറയുന്നു. എന്നാൽ ഇതിനെക്കാൾ വലിയ പ്രശ്നങ്ങളെ അദ്ദേഹം ധൈര്യത്തോടെ അഭിമുഖീകരിച്ചിട്ടുണ്ടെന്നും അങ്കിത പറയുന്നു.

ഏറെ പ്രതീക്ഷയോടെ ലോകത്തെ നോക്കികണ്ടിരുന്നയാളാണ് സുശാന്ത്. അഞ്ച് വർഷങ്ങൾക്ക് അപ്പുറം ജീവിതം എങ്ങനെ ഉണ്ടാകും എന്നും വരെ കണക്ക് കൂട്ടുന്ന ആളാണെന്ന് ദേശിയ മാധ്യമത്തിനു അനുവദിച്ച അഭിമുഖത്തിൽ അങ്കിത ലോഖണ്ടെ പറഞ്ഞു . അടുത്ത അഞ്ച് വർഷങ്ങളിലേക്കുള്ള സ്വപ്നങ്ങൾ എഴുതി വയ്ക്കുകയും അത് അതേപടി ജീവിതത്തിൽ നടപ്പാക്കുന്ന ചെയ്യുന്ന വേറേ ഒരാളെ എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ലെന്നും അങ്കിത പറയുന്നു.

Loading...

എനിക്കൊപ്പം ഉണ്ടായിരുന്ന സുശാന്തിന് വിഷാദരോഗം ഉണ്ടായിരുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നില്ല. എങ്ങനെയാണ് മരണം നടന്ന് വെറും 15 മിനിറ്റിനുള്ളിൽ അത് ആത്മഹത്യയെന്ന് ഉറപ്പിക്കാനാവുക. എന്തെങ്കിലും തരത്തിലുള്ള വിഷമമോ ഉത്കണഠയോ ഉണ്ടായിരുന്നിരിക്കാം. എന്നാൽ അതിനെ വിഷാദം എന്ന് പേരിട്ടു വിളിക്കുമ്പോൾ ഹൃദയം തകരുന്നുവെന്നും അങ്കിത പറയുന്നു. ടെലിവിഷൻ പരമ്പരയിൽ അഭിനയിക്കുന്ന സമയത്താണ് സുശാന്തും അങ്കിതയും പ്രണയത്തിലാകുന്നത്. 2016ൽ വേർപിരിഞ്ഞുവെങ്കിലും ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു.  അതേസമയം അങ്കിത വ്യക്തമാക്കിയ കാര്യങ്ങൾ പിന്തുണയുമായി സുശാന്തിന്റെ സഹോദരി ശ്വേതയും രംഗത്തെത്തി. സത്യത്തിനായി എല്ലാവർക്കും ഒന്നിച്ചു നിൽക്കാമെന്ന് ശ്വേത ഇൻസ്റ്റയിൽ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി.