നായ്ക്കള്‍ക്ക് പിറന്ന മക്കള്‍ പോലും എകെജിക്കെതിരേ ഇങ്ങനെയൊരു പരാമര്‍ശം നടത്തില്ല; വി.ടി ബല്‍റാമിനെ കടുത്തഭാഷയില്‍ വിമര്‍ശിച്ച് നടന്‍ അനൂപ് ചന്ദ്രന്‍

എകെജി വിവാദത്തില്‍ വി.ടി ബല്‍റാം എംഎല്‍എയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് നടന്‍ അനൂപ് ചന്ദ്രന്‍. ഫേസ്ബുക്ക്‌ ലൈവിലാണ് അനൂപ് ബല്‍റാമിനെ തുറന്നടിക്കുന്നത്. സഖാവ് എകെജിയുടെ പല്ലോ, എല്ലോ, മുടിയോ കണ്ണടയോ പാദുകമോ മുണ്ടോ ഷര്‍ട്ടോ ഒന്നും ഒരു പാര്‍ട്ടി ഓഫീസിലും സൂക്ഷിക്കപ്പെട്ടതായി ഇന്നുവരെ കേട്ടിട്ടില്ല, എങ്കിലും ഇന്നും മാനവരാശി ആ മനുഷ്യനെ സ്നേഹിക്കുന്നു എങ്കില്‍ അതിന്റെ കാരണം ആ മനുഷ്യന്‍ ഈ മണ്ണില്‍ ഉദ്പാദിപ്പിച്ച നന്മ ഒന്ന് കൊണ്ട് മാത്രമാണെന്നും അത് മനസ്സിലാക്കാന്‍ സാധിച്ചില്ലെങ്കില്‍ എംഎല്‍എയായ ബല്‍റാമിനോട് സഹതാപം മാത്രമാണ് ഉള്ളതെന്നും അനൂപ് പറയുന്നു. നായയ്ക്ക് പിറന്ന മക്കള്‍ പോലും എകെജിക്കെതിരെ ഇങ്ങനൊരു പുലഭ്യം പറയില്ലെന്നും അനൂപ് പറയുന്നു.

എകെജിയെ വിമര്‍ശിച്ച ബല്‍റാമിനെ എതിര്‍ത്തും പിന്തുണച്ചും സോഷ്യല്‍മീഡിയ രണ്ടു ചേരികളായി തിരിഞ്ഞിരിക്കുകയാണ്. ആദ്യം ബല്‍റാമിനെ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാക്കളില്‍ പലരും ഇപ്പോള്‍ ബല്‍റാമിനെ പിന്തുണയ്ക്കുകയാണ്.

Loading...

ബല്‍റാമിന് ശക്തമായ പിന്തുണയുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ രംഗത്തെത്തിയിരുന്നു. എകെജിയെപ്പറ്റി ചരിത്രത്തിലില്ലാത്തതൊന്നും വിടി ബല്‍റാം പറഞ്ഞിട്ടില്ലെന്നും ബാലപീഡനം എന്ന് ബല്‍റാം പരാമര്‍ശിച്ചത് നാക്കുപിഴയായി കണക്കാക്കാം. അതിന് മാപ്പുപറയേണ്ടതില്ലെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.