‘ഒരു നാല്‍പതുകാരന്‍റെ ഇരുപത്തൊന്നുകാരി’: അനൂപ് മേനോനും പ്രിയ വാര്യരും ഒന്നിക്കുന്നു

‘ഒരു നാല്‍പതുകാരന്‍റെ ഇരുപത്തൊന്നുകാരി’ വരുന്നു. അനൂപ് മേനോനും പ്രിയ പ്രകാശ് വാര്യരും പ്രധാന കഥാപാത്രങ്ങളായെത്തുന്ന സിനിമയാണ് ‘ഒരു നാല്‍പതുകാരന്‍റെ ഇരുപത്തൊന്നുകാരി’. അനൂപ് മേനോനാണ് തന്റെ പുതിയ ചിത്രത്തിന്റെ വിവരം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ചിത്രത്തിന്‍റെ സംവിധാനം വി കെ പ്രകാശ് ആണ്. നായകനായി അനൂപ് മേനോൻ എത്തുമ്പോൾ പ്രിയ വാരിയർ ‘ഇരുപത്തൊന്നുകാരി’യായി അഭിനയിക്കുന്നു.

ബോക്സോഫീസിൽ വിജയം നേടിയ ബ്യൂട്ടിഫുള്‍, ട്രിവാന്‍ഡ്രം ലോഡ്‍ജ് എന്നീ സിനിമകള്‍ അനൂപ് മേനോന്‍-വി കെ പ്രകാശ് കൂട്ടുകെട്ടില്‍ വൻ വിജയം നേടിയ സിനിമകളാണ്. അനൂപ് മേനോന്‍, വി കെ പ്രകാശ്, ഡിക്സണ്‍ പൊഡുത്താസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. പ്രൊഡക്ഷന്‍ കണ്‍ട്രോളറായി നിരവധി സിനിമകളില്‍ പ്രവര്‍ത്തിച്ച ഡിക്സണ്‍ ആദ്യമായാണ് ഒരു സിനിമയുടെ നിര്‍മ്മാണപങ്കാളിയാവുന്നത്.

Loading...

 

Teaming up with vkp after "Trivandrum lodge"…announcing the title ..bless us with your love..

Opublikowany przez Anoopa Menona Czwartek, 25 czerwca 2020