സഭയിലെ പീഡനപരമ്പര അവസാനിക്കുന്നില്ല; മറ്റൊരു വൈദീകന്റെ പീഡനക്കഥ കൂടി ചുരുളഴിയുന്നു

പത്തനംതിട്ട: ഓര്‍ത്തഡോക്‌സ് സഭയെ പ്രതിസന്ധിയിലാക്കി മറ്റൊരു വൈദികനെതിരെ കൂടി പീഡന ആരോപണം. അഞ്ച് വൈദികര്‍ വീട്ടമ്മ പീഡിപ്പിച്ചുവെന്ന പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് സഭയിലെ ഒരു വൈദികന്‍ മറ്റൊരു യുവതിയെ പീഡിപ്പിച്ചുവെന്നും അതു സംബന്ധിച്ച പരാതി സഭാനേതൃത്വം മുക്കിയെന്നും ആരോപിച്ച് മറ്റൊരു വൈദികന്‍ രംഗത്തെത്തിയത്.

പത്തനംതിട്ട റാന്നി നിലയ്ക്കല്‍ ഭദ്രാസനത്തിനു കീഴിലുള്ള വൈദികനെതിരെയാണ് പരാതി. ചിറ്റാന്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി മുന്‍ വികാരിക്കെതിരെയാണ് പരാതി നല്‍കിയിരുന്നത്. ഈ വൈദികന്‍ നിലവില്‍ അവധിയിലാണ്. പ്രവാസിയുടെ ഭാര്യയെ ചൂഷണം ചെയ്തുവെന്നാണ് പരാതി. ഒരു മാസം മുന്‍പ് പരാതി നല്‍കിയെങ്കിലും സമ്മര്‍ദ്ദം ചെലുത്തി മെത്രാപ്പോലീത്ത പിന്‍വലിപ്പിച്ചുവെന്ന് സഭാ മാനേജിംഗ് കമ്മിറ്റിയംഗം ഫാ.മാത്യു വാഴക്കുന്നം പറഞ്ഞു.

Loading...

പരാതി ഭദ്രാസന കൗണ്‍സിലിന് മുമ്പാകെ ചര്‍ച്ച ചെയ്ത് നടപടി സ്വീകരിക്കുകയായിരുന്നു വേണ്ടത്. കൗണ്‍സില്‍ അംഗങ്ങള്‍ പരാതിയെ കുറിച്ച് ചോദിച്ചപ്പോള്‍ മെത്രാപോലീതയ്താ മൗനം പാലിച്ച് നിസംഗത പ്രകടിപ്പിച്ചു. ആറ് വട്ടം ബിഷപ്പ് വിളിച്ച് ഭയപ്പെടുത്തിയതിനാല്‍ പരാതി പിന്‍വലിക്കാന്‍ നിര്‍ബന്ധിതനായി എന്ന് ഭര്‍ത്താവ് പറഞ്ഞതായി ഭദ്രാസന സെക്രട്ടറി അറിയിച്ചുവെന്നും ഫാ.മാത്യൂ വാഴക്കുന്നം വെളിപ്പെടുത്തി.