ഉമ്മയ്ക്ക് പാസായ 30,000 രൂപയുടെ ലോണും അതു പോലെ വാങ്ങിക്കൊണ്ടു പോയി: പണയം വച്ച സ്വർണം എടുത്ത് തരാം എന്ന് പറഞ്ഞ് ഒരുപാട് ഞങ്ങളെ പറ്റിച്ചു: ഹാരിസിനെതിരെ റംസിയുടെ സഹോദരി

ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി റംസിയുടെ ഓർമകളിൽ നിന്ന് ഇന്നും മുക്തി നേടിയിട്ടില്ല കുടുംബം. ഹാരിസിനും കുടുംബത്തിനുമെതിരെ ഗുരുതരമായ ആരോപണങ്ങളാണ് റംസിയുടെ മാതാപിതാക്കളും സഹോദരിയും ഉന്നയിക്കുന്നത്. തങ്ങളിൽ നിന്ന് പരമാവധി പണം ഹാരിസ് ഊറ്റിയെടുത്തെന്നും എല്ലാം കഴിഞ്ഞ് ഇനി തങ്ങൾക്കൊന്നും കൊടുക്കാനില്ലെന്നറിഞ്ഞപ്പോൾ വേണ്ടെന്നു വെയ്ക്കുകയായിരുന്നുവെന്നും റംസിയുടെ സഹോദരി അൻസി ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ‌ തുറന്ന് പറഞ്ഞു പറ‍ഞ്ഞു.

അവന് പൈസ കൊടുത്തിരുന്നത് ഞങ്ങൾ ലോൺ എടുത്തിട്ടാണ്. അവൾക്ക് വേണ്ടി കരുതിയിരുന്ന സ്വർണം ആദ്യമേ കട തുടങ്ങാൻ എന്നും പറഞ്ഞ് വാങ്ങിരുന്നു. ഉമ്മയ്ക്ക് പാസായ 30,000 രൂപയുടെ ലോണും അതു പോലെ വാങ്ങിക്കൊണ്ടു പോയി. പണയം വച്ച സ്വർണം എടുത്ത് തരാം എന്ന് പറഞ്ഞ് ഒരുപാട് ഞങ്ങലെ പറ്റിച്ചു. ഞങ്ങളിൽ നിന്ന് എന്തെല്ലാം ഊറ്റിവാങ്ങിക്കാൻ പറ്റുമോ അതെല്ലാം വാങ്ങിയിട്ട് അവസാനം ഞങ്ങൾക്ക് ഒന്നും കൊടുക്കാൻ ഇല്ലെന്നറിഞ്ഞപ്പോൾ അവൻ എന്റെ ഇത്തായെ വേണ്ടെന്നു പറഞ്ഞു, റംസിയുടെ സഹോദരി കരഞ്ഞുകൊണ്ടു പറഞ്ഞു.

Loading...

എല്ലാം അവസാനിപ്പിക്കുകയാണെന്നും അവൾ മരിക്കാൻ പോകുവാണെന്നും ഹാരിസിന്റെ ഉമ്മയോട് വരെ റംസി കരഞ്ഞു പറഞ്ഞതാണ്. അപ്പോൾ പോലും ആ സ്ത്രീ കുലുങ്ങിയില്ല. അവൾ മരിക്കുന്നെങ്കിൽ മരിക്കട്ടെ എന്ന് ആ സ്ത്രീ കരുതിക്കാണുമെന്ന് അൻസി പറയുന്നു.

ഇതിനിടയിൽ റംസിയുടെ പിതാവ് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. പ്രതിക്കെതിരെ പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തണമെന്നും പരാതിയിൽ പറയുന്നു. റംസി ആത്മഹത്യ ചെയ്ത് പതിനൊന്ന് ദിവസം ആയിട്ടും കൂടുതൽ അറസ്റ്റ് ഉണ്ടാവാത്തതിനാലാണ് കുട്ടിയുടെ പിതാവ് റഹീം സിറ്റി പൊലീസ് കമ്മീഷണർ ടി നാരായണന് നേരിട്ട് പരാതി നൽകിയത്. അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറുക എന്നതാണ് മുഖ്യ ആവശ്യം. ബലാത്സംഗം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തുക, മുൻകാല പ്രാബല്യത്തോടെ പോക്‌സോ വകുപ്പ് ചുമത്തുക, ചീറ്റിംഗ് ഉൾപ്പെടുത്തുക എന്നീ ആവശ്യങ്ങളും പരാതിയിൽ പറയുന്നു.