സ്ത്രീകളെ വീട്ടില്‍ കൊണ്ടുപോയി മയക്കുമരുന്ന് ചായ നല്‍കും,അന്‍സിയയുടെ തട്ടിപ്പ് കണ്ട് കണ്ണുതള്ളി പൊലീസ്‌

മയക്കുമരുന്ന് നല്‍കി സ്വര്‍ണ്ണാഭരണം കവര്‍ന്ന സംഭവത്തില്‍ പടിയൂര്‍ സ്വദേശിയായ സ്ത്രീയെ കാട്ടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പടിയൂര്‍ സ്വദേശിയായ കൊല്ലത്ത് വീട്ടില്‍ അന്‍സിയയെയാണ് (22) ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഫേമസ് വര്‍ഗ്ഗീസിന്റെ നിര്‍ദ്ദേശ പ്രകാരം കാട്ടൂര്‍ എസ്.ഐ വിമല്‍ വി.വിയും സംഘവും അറസ്റ്റ് ചെയ്തത്. പാവപ്പെട്ട സ്ത്രീകളെ വീട്ടുജോലിക്ക് കൂടുതല്‍ പണം വാഗ്ദാനം ചെയ്ത് പടിയൂരിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്ന് ചായയിലോ ശീതളപാനീയങ്ങളിലോ മയക്ക് മരുന്ന് കലര്‍ത്തി നല്‍കി ബോധം കെടുത്തി സ്വര്‍ണ്ണാഭരണങ്ങള്‍ കവരുകയാണ് രീതി.

പിന്നീട് സ്ത്രീകളെ ബസ് സ്റ്റോപ്പുകളില്‍ എത്തിക്കുകയായിരുന്നു പതിവ്. സമാന രീതിയിലുള്ള കുറ്റകൃത്യത്തിന് തൃശൂര്‍ മെഡിക്കല്‍ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒരു വര്‍ഷം മുമ്ബ് എ.ടി.എം നമ്ബര്‍ കരസ്ഥമാക്കി 75,000 രൂപ തട്ടിച്ചതിന് തിരുവനന്തപുരം പൂന്തുറ സ്റ്റേഷനില്‍ പ്രതിക്കെതിരെ കേസുണ്ട്. മോഷ്ടിച്ച ആഭരണങ്ങള്‍ ഇരിങ്ങാലക്കുടയിലെയും തൃശൂരിലെയും ജ്വല്ലറികളില്‍ നിന്ന് കണ്ടെടുത്തു. അന്വേഷണ സംഘത്തില്‍ എ.എസ്.ഐ ഹരിഹരന്‍ പി.വി, സി.പി.ഒ പ്രദോഷ്, സിന്ധു ടി.കെ, സിന്ധു എം.വി എന്നിവരാണ് ഉണ്ടായിരുന്നത്.

Loading...