ഹമീദ് അന്‍സാരിയുടെ അരക്ഷിതാവസ്ഥ പരാമര്‍ശത്തെ തള്ളി നിയുക്ത ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു

Loading...

ന്യൂഡല്‍ഹി: രാഷ്ട്രപതി ഹമീദ് അന്‍സാരിക്ക് മറുപടിയുമായി നിയുക്ത ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ അരക്ഷിതാവസ്ഥ നേരിടുന്നതായി ഹമീദ് അന്‍സാരി വിമര്‍ശിച്ചിരുന്നു എന്നാല്‍ ഇത്തരം വാദം രാഷ്ട്രീയ അജണ്ടയാണെന്ന് വെങ്കയ്യ നായിഡു മറുപടി പറഞ്ഞു.ഇന്ത്യയിലെ മുസ്ലിങ്ങള്‍ക്കിടയില്‍ അസ്വസ്ഥതയും അരക്ഷിതാവസ്ഥയും വര്‍ധിക്കുന്നുവെന്ന് രാജ്യസഭാ ടിവിയില്‍ കരണ്‍ഥാപ്പറുമായി നടത്തിയ അഭിമുഖത്തിനിടെ അന്‍സാരി പറഞ്ഞിരുന്നു.

ഇതിന് മറുപടിയുമായാണ് വെങ്കയ്യ രംഗത്തെത്തിയത്. ‘ചില ആളുകള്‍ പറയുന്നു ന്യൂനപക്ഷങ്ങള്‍ സുരക്ഷതരല്ലെന്ന്, ഇതൊരു രാഷ്ട്രീയ പ്രചാരണമാണ്. ലോകത്ത് മറ്റിടങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷയും സുരക്ഷിതത്വവുമുണ്ടെന്നും വെങ്കയ്യ നായിഡു പറഞ്ഞു.

Loading...

ഇന്ത്യയില്‍ അസഹിഷ്ണുത വര്‍ധിക്കുന്നുവെന്ന വാദത്തോടും അദ്ദേഹം വിയോജിച്ചു. ലോകത്ത് ഏറ്റവും കൂടുതല്‍ സഹിഷണുത പുലര്‍ത്തുവരാണ് ഇന്ത്യന്‍ ജനത. അതിന് കാരണം അവര്‍ പരിഷ്‌കാരികളാണെന്നും അതുകൊണ്ടാണിവിടെ ജനാധിപത്യം നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.