മൂല്യനിര്‍ണയത്തിന് അധ്യാപിക വീട്ടില്‍ കൊണ്ടുവന്ന ഉത്തരക്കടലാസുകള്‍ കത്തി;പുന:പരീക്ഷ നടത്താന്‍ ആവശ്യം

ആലപ്പുഴ:ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയത്തിനായി അധ്യാപികയുടെ വീട്ടിലേക്ക് കൊണ്ടുവന്ന പരീക്ഷാപേപ്പര്‍ കത്തിനശിച്ചു. ഡിഗ്രി പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് കത്തിനശിച്ചത്. കായംകുളം എംഎസ്എം കോളേജിലെ അധ്യാപിക അനുവന്റെ വീട്ടില്‍ കൊണ്ടുവന്ന ഉത്തരക്കടലാസുകളാണ് കത്തിനശിച്ചത്. 38 വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകളാണ് കത്തിനശിച്ചതായി പൊലീസിനെ അറിയിച്ചത്. കേരള സര്‍വകലാശാല അടുത്തിടെ നടത്തിയ ഒന്നാം സെമസ്റ്റര്‍ ബിഎസ്സി കെമിസ്ട്രി പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് കത്തിനശിച്ചത്.

അധ്യാപിക പറയുന്നതിങ്ങനെയാണ്. വീട്ടില്‍ ടേബിള്‍ ലാമ്പിന്റെ വെളിച്ചത്തില്‍ ഉത്തരക്കടലാസുകള്‍ പരിശോധിക്കുകയായിരുന്നു. അതിനിടയില്‍ ആഹാരം കഴിക്കുന്നതിനായി മുറിവിട്ടു പോവുകയായിരുന്നു. ഇതിനിടയിലാണഅ ഉത്തരക്കടലാസുകള്‍ കത്തിയതെന്നാണ് അധ്യാപിക വ്യക്തമാക്കുന്നത്. ലോക്ക്ഡൗണ്‍ ആരംഭിച്ചതിന് ശേഷം അധ്യാപകര്‍ ഇപ്പോള്‍ മൂല്യനിര്‍ണയം നടത്തുന്നത് വീട്ടില്‍ നിന്നാണ്.

Loading...

ഏതായാലും കായംകുളം പൊലീസ് കേസെടുത്ത് സ്ഥലത്ത് പരിശോധന നടത്തിയിട്ടുണ്ട്. ഒപ്പം ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് ഉദ്യോഗസ്ഥനും ഫൊറന്‍സിക് വിഭാഗവും പരിശോധന നടത്തിയിട്ടുണ്ട്. ഇനി അവരുടെ റിപ്പോര്‍ട്ടു കൂടി ലഭിച്ചെങ്കില്‍ മാത്രമേ കാരണം അറിയാന്‍ കഴിയൂ എന്നാണ് വ്യക്തമാകുന്നത്. അതേസമയം കേരള സര്‍വകലാശാലകളുടെ നിലപാട് പുനര്‍പരീക്ഷ നടത്തണമെന്നാണ്. ഇത്തരം സാഹചര്യങ്ങളില്‍ ഉത്തരക്കടലാസ് നഷ്ടമാവുകയാണെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പുനര്‍പരീക്ഷ നടത്തുന്നതാണ് നടപടിക്രമമെന്നാണ് കേരളസര്‍വകലാശാല വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.