അമേരിക്കന്‍ ടെലിവിഷന്‍ താരം ആന്റണി ബോര്‍ഡന്‍ ജീവനൊടുക്കി

അമേരിക്കന്‍ ടെലിവിഷന്‍ താരവും പാചക വിദഗ്ധനുമായ ആന്റണി ബോര്‍ഡനെ (61) ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ഫ്രാന്‍സിലെ സ്ട്രാസ്ബര്‍ഗിലെ ഹോട്ടല്‍മുറിയിലാണ് ബോര്‍ഡനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സി.എന്‍.എന്‍ ചാനലിലെ ഫുഡ് ആന്‍ഡ് ട്രാവല്‍ പരിപാടിയായ പാര്‍ട്സ് അണ്‍നോണ്‍ എന്ന പരിപാടിയുടെ അവതാരകനായിരുന്നു ബോര്‍ഡന്‍. ലോക വ്യാപകമായി ഏറെ ആരാധകര്‍ ഉള്ള പരിപാടിയാണ് ഇത്.

Loading...