സരിതയുടെ അന്ത്യകൂദാശയുടെ ട്രെയ്‌ലര്‍ ഇറങ്ങി, വിവാദം സിനിമയെ സഹായിക്കുമോ?

സോളാര്‍കേസിലെ സരിത എസ് നായര്‍ അഭിനയിച്ച അന്ത്യകൂദാശ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. കിരണ്‍ അനില്‍കുമാറാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. വിവാദ നായിക സരിത എസ്. നായര്‍ അഭിനയിക്കുന്ന അന്ത്യകൂദാശ എന്നിറങ്ങുമെന്നാണ് ഇപ്പോള്‍ കേരളത്തിലെ യുവാക്കള്‍ മുഴുവന്‍ ചോദിക്കുന്നത്. നായകന്റെ അമ്മയുടെ വേഷത്തിലാണ് സരിത അന്ത്യകൂദാശയില്‍ അഭിനയിക്കുന്നത്.

ഈ സിനിമയിലേക്ക് അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ താല്‍പര്യമില്ലെന്നായിരുന്നു സരിത ആദ്യം പറഞ്ഞത്. പിന്നീട് കഥാപാത്രത്തെക്കുറിച്ചു കേട്ടപ്പോള്‍ താല്‍പര്യമായി. അച്ഛനമ്മമാരുടെ ഏക മകന്‍. വിദേശത്ത് പഠിക്കാന്‍ പോകുന്നു. ഒടുവില്‍എല്ലാം നശിപ്പിച്ച് തിരിച്ചെത്തുന്നതാണ് സിനിമയുടെ പ്രമേയം. അതി ശക്തമായ അമ്മ വേഷമാണ് സരിതയ്‌ക്കെന്നാണു സിനിമയുടെ അണിയറക്കാര്‍പറയുന്നത്.

Loading...