പത്താംക്ലാസ് സര്‍ട്ടിഫിക്കറ്റില്‍ ഞാന്‍ മുസ്ലിം ആണ്; ഉമ്മ ഞങ്ങളെ നിസ്‌കരിക്കാനൊക്കെ പഠിപ്പിച്ചിട്ടുണ്ട്. നോമ്പും എടുക്കാറുണ്ട്;അനു സിത്താര

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് അനു സിത്താര . ഈ വര്‍ഷം അനുവിന്റേതായി കൈനിറയെ ചിത്രങ്ങളാണ് റിലീസിനൊരുങ്ങുന്നത്. വിഷു ആഘോഷങ്ങള്‍ അവസാനിച്ചതിനു പിന്നാലെ അനു സിത്താര നോമ്പിനുള്ള ഒരുക്കം വീട്ടില്‍ തുടങ്ങിക്കഴിഞ്ഞു. ”അച്ഛന്‍ അബ്ദുള്‍ സലാമിന്റെയും അമ്മ രേണുകയുടെയും വിപ്ലവ കല്യാണമാണെന്ന് അനു സിത്താര പറയുന്നു . ഞാന്‍ ജനിച്ച ശേഷമാണ് അമ്മവീട്ടുകാരുടെ പിണക്കം മാറിയത്. അതുകൊണ്ട് ഹാപ്പിയായത് ഞാനും അനിയത്തിയുമാണ്.

വിഷുവും ഓണവും റമസാനുമൊക്കെ ഞങ്ങള്‍ ആഘോഷിക്കും.’-അനു സിത്താര പറഞ്ഞു.കൂടെ ഒരു രഹസ്യം കൂടി പറഞ്ഞു അനു പത്താംക്ലാസ് സര്‍ട്ടിഫിക്കറ്റില്‍ ഞാന്‍ മുസ്ലിം ആണ്. ഉമ്മ ഞങ്ങളെ നിസ്‌കരിക്കാനൊക്കെ പഠിപ്പിച്ചിട്ടുണ്ട്. നോമ്പും എടുക്കാറുണ്ട്.’വനിതയ്ക്കു നല്‍കിയ അഭിമുഖത്തിലായിരുന്നു അനു സിത്താരയുദ് വെളിപ്പെടുത്തല്‍