ഉണ്ണി മുകുന്ദന്‍ ട്രെയിനര്‍; ശരീരഭാരം ആറുകിലോ കുറച്ച്‌ അനു സിത്താര

ശരീരഭാരം ആറുകിലോ കുറച്ച്‌ നടി അനു സിത്താര. ഒരു മാസം കൊണ്ട് താന്‍ കുറച്ചത് ആറ് കിലോ ആണെന്നും ഇപ്പോഴും അത് തുടരുകയാണെന്നും നടി പറഞ്ഞു. എങ്ങനെ ഡയറ്റ് ചെയ്യണമെന്ന് കൃത്യമായി തന്നെ പഠിപ്പിച്ചത് ഉണ്ണി മുകുന്ദനാണെന്നും അദ്ദേഹത്തിന് ഒരുപാട് നന്ദിയുണ്ടെന്നും അനു പറയുന്നു. മേക്കോവര്‍ നടത്തിയ ചിത്രങ്ങളും പ്രേക്ഷകര്‍ക്കായി താരം പങ്കുവയ്ക്കുക ഉണ്ടായി.

സ്ത്രീകള്‍ക്കായുള്ള ഒരു സ്‌പെഷല്‍ ഡയറ്റ് പ്ലാന്‍ ആണ് ഉണ്ണി മുകുന്ദന്‍, അനു സിത്താരയ്ക്ക് വേണ്ടി നല്‍കിയത്. ഇത് ഇവിടം കൊണ്ടും അവസാനിക്കില്ല എന്ന് അനു പറയുന്നു. ഇനിയും കൂടുതല്‍ ശരീരഭാരം കുറയ്ക്കാനാണ് നടിയുടെ പദ്ധതി.

Loading...

ശാലീനതയുടെ പര്യായമായി മലയാള സിനിമയിലെത്തിയ നടിയാണ് അനു സിത്താര. ഹാപ്പി വെഡ്ഡിങ്, രാമന്റെ ഏദന്‍ത്തോട്ടം പോലുളള സിനിമകളിലൂടെയാണ് നടി ശ്രദ്ധേയയായത്. നായികാ വേഷങ്ങള്‍ക്ക് പുറമെ സഹനടിയായും അനു പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയിരുന്നു. മണിയറയിലെ അശോകനാണ് നടിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.