നടി അനു സിത്താരക്കെതിരെ മോശം പോസ്റ്റുമായി എസ്എഫ്‌ഐക്കാരന്‍, പരാതിയുമായി ഭര്‍ത്താവ് വിഷ്ണു രംഗത്ത്

മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന യുവനായികമാരില്‍ ഒരാളാണ് അനു സിത്താര. വിഷ്ണുപ്രസാദ് ആണ് അനു സിത്താരയുടെ ഭര്‍ത്താവ്. ഇപ്പോള്‍ ഭര്‍ത്താവ് വിഷ്ണു ഒരു യുവാവിനെതിരെ രംഗത്തുവന്നിരിക്കുകയാണ്. തന്റെ ഭാര്യ അനുസിത്താരയെ അപമാനിച്ചതിന്റെ പേരിലാണ് ഭര്‍ത്താവ് വിഷ്ണു രംഗത്തെത്തിയിരിക്കുന്നത്. ഫേസ്ബുക്കിലെ ഒരു കുപ്രസിദ്ധ ഗ്രൂപ്പില്‍ തന്റെ ഭാര്യ അനുസിത്താരയുടെ ഫോട്ടോ ദുരുപയോഗം ചെയ്ത് മോശമായ ഭാഷയില്‍ സംസാരിച്ചു എന്നതിന്റെ പേരിലാണ് അദ്ദേഹം ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

അക്കൗണ്ട് ആരോ ഹാക്ക് ചെയ്തതാണ് എന്ന മുടന്തന്‍ ന്യായം പറയണ്ട എന്ന് അദ്ദേഹം പറയുന്നു. മോശം കമന്റ് പ്രചരിപ്പിച്ച വിഷ്ണു ജയകുമാര്‍ എന്ന വ്യക്തി എസ്എഫ്‌ഐ- കാരനാണ്. ഇതിന് മുന്‍പും ഇതിന് സമാനമായ പ്രവര്‍ത്തികള്‍ ഈ ഗ്രൂപ്പില്‍ നിന്നും ഉണ്ടായിട്ടുണ്ട്. മമ്മൂട്ടി നായകനാകുന്ന മാമാങ്കമാണ് അനുസിത്താരയുടെ ഏറ്റവും പുതിയ ചിത്രം.