ശരീരിക ബന്ധത്തിന് സമ്മതിക്കുന്നില്ല, നടിയായ ഭാര്യയില്‍ നിന്നും വിവാഹമോചനം തേടി നടനായ എംപി

ന്യൂഡല്‍ഹി:ഭാര്യ ശാരീരിക ബന്ധത്തിന് സമ്മതിക്കാറില്ലെന്നും സ്വാഭാവികമായ ദാമ്പത്യ ജീവിതം നയിക്കാനാകുന്നില്ലെന്നും അതിനാല്‍ തനിക്ക് വിവാഹമോചനം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ് ഒഡിയ നടനും ബിജെപി എംപിയുമായി അനുഭവ് മൊഹന്തി.ഡല്‍ഹി പാട്യാല കോടതിയിലാണ് ഇദ്ദേഹം ഹര്‍ജി നല്‍കിയത്.ഓഡിയ നടിയായ ഭാര്യ വര്‍ഷ പ്രിയദര്‍ശിനിയില്‍ നിന്നും വിവാഹമോചനം തേടിയുള്ള 47 പേജ് വരുന്ന ഹര്‍ജിയാണ് മൊഹന്തി സമര്‍പ്പിച്ചത്.ഗാര്‍ഹികപീഡനം ആരോപിച്ച് വര്‍ഷ കട്ടക്കിലെ കോടതിയെ സമീപിച്ചതോടെയാണ് ഇരുവരുടേയും കലഹം പരസ്യമായത്.

വിവാഹം കഴിഞ്ഞ് ആറ് വര്‍ഷമായെങ്കിലും പതിനെട്ട് മാസം മാത്രമേ താന്‍ വര്‍ഷയ്‌ക്കൊപ്പം താമസിച്ചിട്ടുള്ളുവെന്നും ആ കാലയളവില്‍ ശാരീരികമായും മാനസികമായും തന്നെ വര്‍ഷ പീഡിപ്പിച്ചെന്നുമാണ് അനുഭവിന്റെ പരാതി.വര്‍ഷയെ വളരെയേറെ സ്‌നേഹിച്ചിരുന്നു വിജയിയായ സ്ത്രീ എന്ന നിലയില്‍ ഏറെ ബഹുമാനിച്ചിരുന്നു.മനസിലാക്കാനും വിട്ടുവീഴ്ച ചെയ്യാനുമെല്ലാം പരമാവധി ശ്രമിച്ചു.നിര്‍ഭാഗ്യവശാല്‍,പ്രതീക്ഷിച്ചപോലെ കാര്യങ്ങള്‍ രൂപപ്പെട്ടില്ല. അതിനാല്‍,സൗഹാര്‍ദ്ദത്തോടെ വേര്‍പിരിയാനുള്ള ഏറ്റവും നല്ല മാര്‍ഗമാണിതെന്ന് കരുതുന്നു അനുഭവ് ഹര്‍ജിയില്‍ പറയുന്നു.

Loading...

എന്നാല്‍ അനുഭവിന് സഹതാരങ്ങളായ നടിമാരുള്‍പ്പടെ നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്നാണ് വര്‍ഷ ആരോപിക്കുന്നത്.സ്ഥിരം മദ്യപാനിയാണ്.ശാരീരികമായും മാനസികമായും ഉപദ്രവിക്കുന്നു.അമ്മയാകാനുള്ള തന്റെ അവകാശത്തെ അനുഭവ് നിഷേധിക്കുകയാണ്.നഷ്ടപ്പെട്ട തന്റെ ജീവിതത്തിന് 13 കോടി നഷ്ടപരിഹാരവും ഇവര്‍ ആവശ്യപ്പെടുന്നു.ഒരുമിച്ച് ഒട്ടറെ ഒഡിയ ചിത്രങ്ങളില്‍ അഭിനയിച്ച ഇരുവരും 2014 ഫെബ്രുവരിയിലാണ് വിവാഹിതരായത്.