വാളയാര്‍ വിഷയത്തില്‍ വിമര്‍ശനവുമായി യുവ അധ്യാപിക അനുജ ജോസഫ്

വാളയാർ സഹോദരിമാരുടെ മരണത്തിന്റെ വിഷയത്തിൽ രൂക്ഷ വിമർശനവുമായി യുവ അദ്ധ്യാപിക ഡോ. അനുജ ജോസഫ് രംഗത്ത്.

അനുജ ജോസെഫിന്റെ ഫേസ്ബുക് കുറിപ്പ്:

Loading...

വാളയാര്‍ അട്ടപ്പളo സ്വദേശികളായ പതിനൊന്നും ഒന്‍പതും വയസ്സ് പ്രായമുള്ള സഹോദരങ്ങള്‍ കൃതിക ,ശരണ്യ എന്നിവരുടെ ദുരൂഹത നിറഞ്ഞ മരണവും പ്രതികളായി ചേര്‍ക്കപ്പെട്ടവര്‍ നിയമത്തിന്‍റെ പഴുതിലൂടെ തെളിവുകളുടെ അഭാവത്തില്‍ രക്ഷപ്പെട്ടതും ഒക്കെ നമ്മളില്‍ രോഷാഗ്നി ആളിക്കത്തിക്കുവെന്നതില്‍ തര്‍ക്കമില്ല. പ്രതിഷേധം ഉയരുന്നു,നല്ലതു,ആദിവാസി ക്കു നിയമസംരക്ഷ ഉറപ്പു വരുത്തണമെന്നും കാമഭ്രാന്തന്മാരുടെ നെഞ്ച് വിറപ്പിക്കുന്ന നിയമം വേണമെന്നും ഉറക്കെ പറയാം, തുടര്‍ന്ന് എന്ത് എന്ന ചോദ്യം അപ്രസക്തമെങ്കിലും ചോദ്യചിഹ്നമായി മനസ്സില്‍, നമ്മുടെ നാട്ടില്‍ കുറ്റവാളികള്‍ക്ക് യാതൊരു പഞ്ഞവുമില്ല,ഏതു കുറ്റകൃത്യമായാലും ഊരികൊണ്ടു പോകാന്‍ ആളുള്ളപ്പോള്‍ എന്തിനു പേടിക്കണം. എന്റെ കൊച്ചിനെ ഉപദ്രവിച്ചത് കണ്ടെന്നും, അവരെ കോടതി വെറുതെ വിട്ടെന്നും പറഞ്ഞു ഒരമ്മ വിങ്ങിപൊട്ടുമ്ബോള്‍, മരണപ്പെട്ട പെണ്‍കുട്ടികള്‍ പീഡനത്തിരയായിട്ടില്ലെന്നും മറിച്ചു ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധത്തിനൊടുവില്‍ സന്തോഷം കൊണ്ട് ആത്മഹത്യ ചെയ്‌തെന്നുമുള്ള കണ്ടെത്തലുകള്‍ നടത്തിയ ഉദ്യോഗസ്ഥര്‍ സാക്ഷരകേരളത്തിനു അപമാനം എന്നു പറയാതിരിക്കാന്‍ കഴിയുന്നില്ല. ജനാധ്യപത്യം ഉറപ്പുവരുത്താന്‍ മുന്‍പന്തിയില്‍ നില്‍ക്കേണ്ടുന്നവര്‍ ജനങ്ങള്‍ടെ ജീവന് നല്‍കേണ്ടുന്ന സംരക്ഷണം എന്തായിരിക്കണമെന്നു പറയേണ്ട കാര്യമില്ല. ഞാന്‍ കണ്ടില്ല, നീ പറഞ്ഞില്ല ,എന്ന നയം പോലായി പോയി എട്ടും പൊട്ടും തിരിയാത്ത ആ കൊച്ചുങ്ങള്‍ടെ ഉഭയസമ്മത പ്രകാരമുള്ള ബന്ധം,കഷ്‌ടം. കണ്ട അസുരജന്മങ്ങളെ സംരക്ഷിക്കുവാന്‍ ഒരു ശക്തിയും സംഘടനക്കാരും ഇനി ഇറങ്ങി തിരിക്കരുത്,നിറത്തിനും വര്‍ഗ്ഗ സ്നേഹത്തിനുമപ്പുറം മനുഷ്യത്വം എന്നുണ്ട്,മറക്കരുത്, നാളെ നിന്റെ വീട്ടിലും പെണ്‍കുട്ടിയും ആണ്‍കുട്ടിയും ജീവനറ്റു വീഴുമ്ബോഴും യുക്തിക്കു നിരക്കാത്ത നയങ്ങളുമായി കാലം നിന്നെയും കാത്തിരിക്കുമെന്നതും സത്യം. നീതി ലഭിക്കാത്ത ആ പെണ്‍കുഞ്ഞുങ്ങളുടെ ചോരപ്പാടുകള്‍, പെറ്റവയറിന്റെ നോവില്‍ നിന്നുയരുന്ന ജല്പനങ്ങള്‍ നാളെയുടെ ഈ കണ്ണീരൊപ്പാന്‍ എങ്കിലും കഴിയുമോ നമുക്ക്, അതോ പ്രതിഷേധാഗ്നിയില്‍ വെന്തെരിയുമോ കനലുകളോരോന്നും.