കല്യാണാലോചന മുടക്കാനായി അങ്ങനെ ചെയ്തു, വെളിപ്പെടുത്തലുമായി അനുമോള്‍

നിരവധി സിനിമകളിലൂടെ പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയ താരമാണ് അനുമോള്‍. ഇപ്പോഴിതാകല്യാണം നടത്താതിരിക്കാന്‍ വേണ്ടി എഞ്ചിനിയറിംഗിന് പോയ കഥ വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ഒരുന അഭിമുഖത്തിലാണ് അനുമോള്‍ ഇക്കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്.

എനിക്ക് ഓരോ പ്രായത്തിലും ഓരോ ഇഷ്ടമാണ്. പ്ലസ്ടു കഴിഞ്ഞ് ഒരു ആഗ്രഹവുമില്ലാത്ത അവസ്ഥയായിരുന്നു. ആ സമയത്ത് ഒരു വിചാരം മാത്രമേ ഉണ്ടായിരുന്നുള്ളു, കല്യാണം കഴിപ്പിക്കരുതെന്ന്. അപ്പോള്‍ ചിന്തിച്ചത് ഏറ്റവും ദൈര്‍ഘ്യമേറിയ മെഡിസിനെയും എഞ്ചിനിയറിങ്ങിനെയും പറ്റിയാണ്. മെഡിസിന് പാറ്റ,? തവള അതൊക്കെ പെറുക്കി,? അപ്പോള്‍ അത് ശരിയാവില്ല. പിന്നെയുള്ളത് എഞ്ചിനിയറിങ്ങാണ്. അങ്ങനെ എഞ്ചിനിയറിങ്ങ് പഠിച്ചു’അനുമോള്‍ പറഞ്ഞു.